ടൈലുകൾ പുതിയത് പോലെ തിളങ്ങാൻ ഈ ടിപ്പുകൾ മതി

SREELAKSHMI P M

അടുക്കളയിലെയും ബാത്ത്റൂമിലെയും ടൈലുകളിൽ പിടിച്ചിരിക്കുന്ന കറ നീക്കം ചെയ്യാൻ ഇനി അധികം പ്രയാസപ്പെടേണ്ടതില്ല.

Tips to make tiles shine like new

ഈ ലളിതമായ ടിപ്പുകൾ പരീക്ഷിച്ചാൽ ടൈലുകൾ വീണ്ടും പുതിയത് പോലെ തിളങ്ങും.

Tips to make tiles shine like new

കാപ്പി, ചായ കറ

സോപ്പ് പൊടിയും ചൂടുവെള്ളവും യോജിപ്പിച്ച് കറ പിടിച്ചിരിക്കുന്ന ഭാ​ഗത്ത് നന്നായി കഴുകുക. കഴുകിയതിന് ശേഷം ഹൈഡ്രജൻ പെറോക്സൈഡോ നേർപ്പിച്ച ബ്ലീച്ചിങ് പൗഡറോ ഉപയോഗിച്ച് തുടയ്ക്കാം.

Tips to make tiles shine like new

മഷി കറ

ഒരു തുണിയിൽ അൽപം ബ്ലീച്ചിങ് പൗഡർ എടുത്ത് മഷിയായ ഭാഗത്ത് തുടയ്ക്കുക. കറ പോകുന്നത് വരെ തുടയ്ക്കണം. ഇങ്ങനെ ചെയ്‌താൽ കറ നീക്കം ചെയ്യാൻ സാധിക്കും.

Tips to make tiles shine like new

എണ്ണക്കറകൾ

ബേക്കിങ് സോഡ, ഹൈഡ്രജൻ പെറോക്സൈഡ്, സോപ്പ് ലായനി എന്നിവ ചേർത്ത് മിക്‌സാക്കുക. ഈ മിശ്രിതം ഉപയോഗിച്ച് എണ്ണക്കറകൾ വളരെ എളുപ്പം നീക്കം ചെയ്യാവുന്നതാണ്.

Tips to make tiles shine like new

നെയിൽ പോളിഷ്

കുറച്ച് കോട്ടനിലേക്ക് നെയിൽ പോളിഷ് റിമൂവർ ഒഴിച്ച് തുടയ്ക്കുക. ഹൈഡ്രജന്‍ പെറോക്‌സൈഡ്, നേര്‍പ്പിച്ച ബ്ലീച്ച് പൗഡർ എന്നിവ ഉപയോഗിച്ചും ഇത്തരം കറകൾ നീക്കം ചെയ്യാവുന്നതാണ്.

Tips to make tiles shine like new

ഗ്രീസ്

ബേക്കിങ് സോഡയും വെള്ളവും സമാസമം മിക്‌സ് ചെയ്‌ത് ഒരു തുണി ഉപയോഗിച്ച് തുടച്ചു കളയാവുന്നതാണ്. ഫ്ലോര്‍ ക്ലീനർ ഉപയോഗിച്ചും ഇത്തരം കറകൾ കളയാം.

Tips to make tiles shine like new

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam