പഞ്ചസാരയിൽ ഇനി ഉറുമ്പ് വരില്ല, ഇക്കാര്യങ്ങൾ ചെയ്യൂ

സമകാലിക മലയാളം ഡെസ്ക്

പഞ്ചസാര പാത്രത്തിൽ ഉറുമ്പ് വരാതെ സൂക്ഷിക്കുക എന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്

പ്രതീകാത്മക ചിത്രം | Pinterest

അതുപോലെ ഉറുമ്പുകളെ പഞ്ചസാരയില്‍ നിന്നും നീക്കം ചെയ്യുന്നതും അത്ര എളുമുള്ള ജോലിയല്ല.

പ്രതീകാത്മക ചിത്രം | Pinterest

പഞ്ചസാരയില്‍ നിന്നും ഉറുമ്പിനെ തുരത്താന്‍ ചില ടിപ്പുകൾ ഇതാ.

പ്രതീകാത്മക ചിത്രം | Pinterest

ഏലക്ക പഞ്ചസ്സാര പാത്രത്തില്‍ ഇട്ട് വെക്കുന്നത് ഉറുമ്പ് വരുന്നത് തടയാന്‍ സഹായിക്കും.ഇതിന്റെ മണം ഉറുമ്പുകളെ ഈ പാത്രത്തിന്റെ അടുത്തേയ്ക്ക് വരുന്നത് പോലും തടയുന്നു.

Cardamom | Pinterest

മഞ്ഞളിന്റെ രൂക്ഷഗന്ധം ഉറുമ്പുകള്‍ക്ക് താങ്ങാന്‍ സാധിക്കുകയില്ല. അതിനാല്‍ തന്നെ പഞ്ചസാര സൂക്ഷിക്കുന്ന ഷെല്‍ഫില്‍ മഞ്ഞള്‍ ഇട്ട് വെക്കുന്നത് ഉറുമ്പുകളെ അടുക്കളയില്‍ നിന്നും തുരത്തും.

Turmeric | Pinterest

ചെറുനാരങ്ങയു‌ടെ തൊണ്ട് ഉണക്കി എടുക്കുക. ഇത് പഞ്ചസാര പാത്രത്തില്‍ ഇട്ട് വെക്കണം. ഇത്തരത്തില്‍ ചെയ്താല്‍ നിങ്ങളുടെ പഞ്ചസാര പാത്രത്തില്‍ ഉറുമ്പുകള്‍ കയറില്ല.

Lemon | Pinterest

ഗ്രാമ്പു മൂന്നെണ്ണം എടുത്ത് പഞ്ചസാര പാത്രത്തില്‍ ഇട്ട് വെക്കണം. ഇതിന്റെ മണം കാരണം ഉറുമ്പുകള്‍ പഞ്ചസാര പാത്രത്തില്‍ കടക്കാനുള്ള സാധ്യതയും കുറയും. ഒരു കിലോ പഞ്ചസാരയ്ക്ക് ആറു ഗ്രാമ്പൂ വരെ ഇട്ടുവെക്കാം.

Clove | Pinterest

കറുവാപ്പട്ട പഞ്ചസാര പാത്രത്തില്‍ ഇട്ട് വെക്കുന്നതും ഉറുമ്പുകളെ തുരത്താന്‍ ഉപകരിക്കും. കടുത്ത മണമുള്ള വസ്തുക്കളാണ് ഉറുമ്പിനെ തുരത്താന്‍ നല്ലത്.

Cinnamon | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File