സമകാലിക മലയാളം ഡെസ്ക്
ഷോപ്പിൽ നിന്നും വാങ്ങി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തീർന്നില്ലെങ്കിൽ പെട്ടന്ന് കേടുവരുകയും കട്ടിയാകുന്നതുമാണ് ബ്രെഡുകൾ
ഇത് ഒഴിവാക്കാനായി ചില വഴികൾ പറഞ്ഞ് തരാം.
ബ്രെഡും വായുവും തമ്മിൽ നേരിട്ടുള്ള സമ്പർക്കം ആണ് ഇത് പെട്ടന്ന് കട്ടിയായി പോകാനുള്ള കാരണം. വായുവുമായി ഇടപെട്ടാൽ ബ്രെഡിൻ്റെ വളരെ സോഫ്റ്റായിട്ടുള്ള ഘടന മാറി ഉണങ്ങാൻ തുടങ്ങും.
പ്ലാസ്റ്റിക് കവറിൽ നിന്ന് മാറ്റി ബ്രെഡ് എയർടൈറ്റ് കണ്ടെയ്നറിലോ വലിയ സിപ്പ്-ലോക്ക് ബാഗിലോ വയ്ക്കുന്നത് ആണ് നല്ലത്. ഇതുവഴി ഈർപ്പം ഉള്ളിൽ സൂക്ഷിക്കുകയും കട്ടിയാകുന്നത് തടയുകയും ചെയ്യും.
ഫ്രഷ് ആയിട്ടിരിക്കും എന്ന് കരുതി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അത്ര നല്ലതല്ല.ഫ്രിഡ്ജിലെ തണുത്ത വായു ബ്രെഡ് ഉണങ്ങാൻ കാരണമാകുന്നു. അതിനാൽ കഴിവതും ബ്രെഡുകൾ പുറത്ത് വെയ്ക്കുക.
മുറിയിലെ താപനിലയിൽ, തണുത്തതും വരണ്ടതുമായ സ്ഥലത്ത് ബ്രെഡ് സൂക്ഷിക്കാൻ ശ്രമിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates