സമകാലിക മലയാളം ഡെസ്ക്
നല്ല ഭംഗിയിൽ കണ്ണെഴുതാൻ എല്ലാവർക്കും ഇഷ്ടമാണ്.
അതിമനോഹരമായി കണ്ണെഴുതുന്നവർ നമുക്ക് ചുറ്റും തന്നെ ഒരുപാടുണ്ട്.
എഴുതിയ മഷി പടർന്ന് പിടിക്കുന്നത് എല്ലാവരും ഒരുപോലെ നേരിടുന്ന പ്രശ്നമാണ്.
കൺമഷി പടരും എന്ന് ഓർത്ത് വിഷമിക്കേണ്ട. ഇനി പറയുന്ന ചെറിയ പൊടിക്കൈകൾ പരീക്ഷിച്ചാൽ മാത്രം മതി.
കാജൽ അല്ലെങ്കിൽ കൺമഷി ഇടുന്നതിന് മുമ്പ് മുഖം നന്നായി കഴുകി വൃത്തിയാക്കാൻ ശ്രമിക.നിങ്ങൾ സ്ഥിരം ഉപയോഗിക്കുന്ന ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകിതിന് ശേഷം നന്നായി ഉണക്കിയിട്ട് വേണം കൺമഷി ഇടുന്നത്.
കാജലും മസ്കാരയും പടരുന്നത് തടയാൻ ഏറ്റവും ഉപകാരപ്രദമായ ഒരു കുറുക്കുവഴിയാണ് ഐഷാഡോ ഉപയോഗിക്കുന്നത്. ഇത് ഒരു പരിധി വരെ കൺമഷി പടരുന്നത് തടയും.
കണ്ണിൽ കാജൽ പുരട്ടുന്നതിന് മുമ്പ് കണ്ണിന് താഴെ അൽപം ഫേസ് പൗഡർ പുരട്ടാം.എണ്ണമയമുള്ള ചർമത്തിൽ കാജൽ വേഗത്തിൽ പടരും.കണ്ണുകൾക്ക് ചുറ്റും ഫേസ് പൗഡർ പുരട്ടുന്നത് ഈർപ്പം ആഗിരണം ചെയ്യാൻ സഹായിക്കും
വാട്ടർപ്രൂഫ് കാജൽ, മസ്കാര ഇവ ഒട്ടും പടരുകയില്ല, അത് മാത്രമല്ല ഇത് വളരെനേരം നീണ്ടുനിൽക്കുകയും ചെയ്യും.അതിനാൽ അത്തരത്തിലുള്ള കാജൽ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക.
കാജൽ പ്രയോഗിച്ചതിന് ശേഷം, ഐലൈനർ ഉപയോഗിച്ച് വരയ്ക്കുക.ഐലൈനർ നിങ്ങളുടെ കണ്ണുകൾക്ക് കൂടുതൽ അഴക് നൽകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates