ഇങ്ങനെ ചെയ്താൽ അച്ചാറില്‍ പൂപ്പല്‍ വരില്ല

സമകാലിക മലയാളം ഡെസ്ക്

അച്ചാർ ഏറെ നാൾ കേടാകാതെ സൂക്ഷിക്കണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

Pickle | Pinterest

ശരിയായ രീതിയിൽ തയ്യാറാക്കി സൂക്ഷിച്ചാൽ അച്ചാറിൽ പൂപ്പൽ വരുന്നത് തടയാനും രുചിയും ഗുണവും നിലനിർത്താനും കഴിയും.

Pickle | Pinterest

അച്ചാറിൽ പൂപ്പൽ വരാതിരിക്കാനുള്ള ചില പരിഹാരങ്ങൾ പറഞ്ഞ് തരാം.

Pickle | Pinterest

എന്ത് ഉപയോഗിച്ചാണോ അച്ചാര്‍ ഇടുന്നത്, അവ കഴുകി നന്നായി തുടച്ച് വെള്ളം പോയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഉപയോ​ഗിക്കുക.

പ്രതീകാത്മക ചിത്രം | AI Generated

നല്ലെണ്ണ ധാരാളം ഉപയോഗിച്ച് അച്ചാര്‍ ഉണ്ടാക്കുക.

pickle

അച്ചാര്‍ ഭരണിയില്‍ അച്ചാറിന് മുകളില്‍ എണ്ണ തെളിഞ്ഞ് നില്‍ക്കുന്നത് പൂപ്പല്‍ ഒഴിവാക്കും.

Pickle

അച്ചാറുകള്‍ ഗ്ലാസ് ഭരണിയില്‍ തന്നെ സൂക്ഷിച്ച് വയ്ക്കുക. പ്ലാസ്റ്റിക്ക് ഭരണി ഉപയോഗിക്കാതിരിക്കുക.

pickle

ഭരണി കഴുകി വെയിലത്ത് വച്ച് ഉണക്കിയ ശേഷം അച്ചാറുകള്‍ ഭരണിയിലേക്ക് മാറ്റുക.

pickle container

അച്ചാറില്‍ പച്ചകറിവേപ്പില ഇടാതിരിക്കുക. കറിവേപ്പില വറുത്ത ശേഷമോ വെയിലത്ത് ഉണക്കിയ ശേഷമോ അച്ചാറില്‍ ഇടാം.

Curry Leaves | Pinterest

അച്ചാര്‍ എടുക്കാന്‍ ഉണങ്ങിയ സ്പൂണ്‍ ഉപയോഗിക്കുക.

Pickle | Pinterest

അച്ചാര്‍ ഭരണി ഇടയ്ക്കിടെ എടുത്ത് തുറക്കുന്നത് ഒഴിവാക്കുന്നത് പൂപ്പലിനെ അകറ്റിനിര്‍ത്തും. രണ്ടോ മൂന്നൊ ദിവസത്തിനുള്ള അച്ചാര്‍ ചെറിയൊരു പാത്രത്തിലേക്ക് മാറ്റി അത് ഉപയോഗിക്കാം.

Pickle |

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File