കറിയില്‍ ഉപ്പ് കൂടിയാൽ ഇനി പേടിക്കേണ്ട, പരിഹാരമുണ്ട്

സമകാലിക മലയാളം ഡെസ്ക്

അടുക്കളകളിലെ പതിവ് പ്രശന്ങ്ങളിലൊന്നാണ് കറിയില്‍ ഉപ്പുകൂടുന്നത്. നന്നായി പാകം ചെയ്ത ഭക്ഷണമാണെങ്കിലും ഉപ്പ് കൂടിയാല്‍ സ്വാദ് നഷ്ടമാകും.

പ്രതീകാത്മക ചിത്രം | AI Generated

ഈ പ്രതിസന്ധി മറികടക്കാന്‍ ചില കുറുക്കുവഴികള്‍ അടുക്കളയില്‍ തന്നെയുണ്ട്.

പ്രതീകാത്മക ചിത്രം | AI Generated

ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് കഷണങ്ങളാക്കി ഏകദേശം 20 മിനിറ്റ് നേരത്തേക്ക് ഉപ്പ് അധികമായ കറിയിലേക്ക് ഇടുക. വേവിച്ച ഉരുളക്കിഴങ്ങും ഇതിനായി ഉപയോഗിക്കാം

Potato | Pinterest

കോണ്‍ഫ്‌ളോര്‍ രണ്ടോ മൂന്നോ ഉരുളകളാക്കി കറിയില്‍ ഇടാം. ഉപ്പ് കുറഞ്ഞശേഷം ഈ ഉരുളകള്‍ നീക്കം ചെയ്യാം.

corn flour | Pinterest

കറിയില്‍ ഒരു ടേബിള്‍സ്പൂണ്‍ തൈര് ചേര്‍ത്ത് വേവിക്കുക.

Curd | Pinterest

ഉപ്പ് കുറയ്ക്കാന്‍ കറിയില്‍ ക്രീം ചേര്‍ക്കാം. കറി ക്രീമിയാക്കാനും ഉപ്പിന്റെ അമിത രുചി തടയാനും സഹായിക്കും.

Cream | Pinterest

കറിയുടെ ലവാണാംശം കുറയ്ക്കാന്‍ പാല്‍ ചേര്‍ക്കുന്നതിലൂടെ കഴിയും.

Milk | Pinterest

ഉപ്പ് കൂടിയ കറിയിലേക്ക് വേവിക്കാത്തതോ വറുത്തതോ ആയ ഉള്ളി ചേര്‍ക്കാം. വേവിക്കാത്ത ഉള്ളി ചെറിയ കഷണങ്ങളാക്കി കറിയിലേക്കിടാം. കുറച്ച് മിനിറ്റ് കഴിഞ്ഞ് നീക്കം ചെയ്യുക.

Choped Onion | Pinterest

വറുത്ത ഉള്ളിയാണ് ചേര്‍ക്കുന്നതെങ്കില്‍ ഉപ്പ് കുറയ്ക്കുന്നതിനൊപ്പം കറിയെ സ്വാദിഷ്ടവുമാക്കുന്നു.

Fried onion | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File