സമകാലിക മലയാളം ഡെസ്ക്
ഏതൊക്കെ വിഷയമാണ് പഠിക്കേണ്ടത് എന്ന് ആദ്യമേ തീരുമാനിക്കുക. അതിനായി സമയവും വിഭജിക്കുക
അധികം ശബ്ദം ഇല്ലാത്ത ശാന്തമായ അന്തരീക്ഷം പഠിക്കാനായി തെരഞ്ഞെടുക്കുക.
പഠന സമയത്ത് ശ്രദ്ധ തെറ്റിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക. പ്രത്യകിച്ചും മൊബൈൽ ഫോൺ.
25 മുതൽ 30 മിനിറ്റ് വരെ തുടർച്ചയായി പഠിച്ചതിന് ശേഷം 5 മിനിറ്റ് വിശ്രമിക്കുക. ചെറിയ ഇടവേളകൾ മനസിന് നല്ലതാണ്
പഠിക്കുന്ന കാര്യങ്ങൾ ചെറിയ കുറിപ്പായി എഴുതി വെയ്ക്കുക ആണെകിൽ നമ്മുടെ ഓർമ്മ ശക്തിപ്പെടുത്തും.
പഠിക്കുന്ന കാര്യത്തിൽ സംശയം വന്നാൽ അധ്യാപകരോടോ, കൂട്ടുകാരോടോ ചോദിച്ച് മനസിലാക്കുക
പഠിച്ച കാര്യങ്ങൾ ഒരിക്കൽ കൂടി ഉറപ്പാക്കാൻ ചെറിയ ഒരു റിവിഷൻ നടത്തുക.
നിങ്ങൾ ലക്ഷ്യം വെച്ച രീതിയിൽ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞാൽ സ്വന്തമായി ഒന്ന് അഭിനന്ദിക്കുക. അത് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും.
നന്നായി ഉറങ്ങുക. അത് വഴി നിങ്ങളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കുകയും അടുത്ത ദിവസത്തെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates