സമകാലിക മലയാളം ഡെസ്ക്
ഒരു പ്രണയബന്ധത്തിൽ അത്യാവശ്യമായി വേണ്ടത് വിശ്വാസവും കരുതലും സ്നേഹവുമാണ്. നിങ്ങളെ അസന്തുഷ്ടരാക്കുന്ന വലിയ ത്യാഗങ്ങളോ മാറ്റങ്ങളോ പ്രണയബന്ധം നിലനിർത്തുന്നതിന് വേണ്ടി നിങ്ങൾ ചെയ്യേണ്ടതില്ല.
പ്രണയിക്കുന്നയാളെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെ കുറിച്ച് നോക്കാം
ശരീരഭാരം കുറയ്ക്കുക
ശരീരഭാരം കുറയ്ക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടിയായിരിക്കണം, മറ്റൊരാൾക്ക് വേണ്ടിയാകരുത്. അയാൾ നിങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ,നിങ്ങളെ നിങ്ങളായിതന്നെ അവർ അംഗീകരിക്കും
സുഹൃത്തുക്കളെ ഉപേക്ഷിക്കുക
സുഹൃത്തുക്കൾ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഒരു വ്യക്തിയ്ക്ക് വേണ്ടി മാത്രം അവരെ ഉപേക്ഷിക്കരുത്. നിങ്ങൾക്ക് സുഹൃത്തുക്കളുടെ ആവശ്യകത മനസ്സിലാക്കുകയും അവരുമായുള്ള നിങ്ങളുടെ ബന്ധങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരാളാണ് ഒരു നല്ല പങ്കാളി
നിങ്ങളുടെ അടിസ്ഥാന മൂല്യങ്ങൾ മാറ്റുക
പരസ്പരം വ്യത്യസ്ത അഭിപ്രായങ്ങളും മൂല്യങ്ങളും വിശ്വാസവുമുള്ളവരാണ് നമ്മൾ ഒരോരുത്തരും. പങ്കാളിയെ പ്രീതിപ്പെടുത്താൻ വേണ്ടി മാത്രം നിങ്ങളുടെ അടിസ്ഥാന മൂല്യങ്ങളും വിശ്വാസങ്ങളും ഉപേക്ഷിക്കരുത്.
നിങ്ങളുടെ സ്വാതന്ത്ര്യം ത്യജിക്കുക
നിങ്ങളുടെ സ്വാതന്ത്ര്യം നിലനിർത്തുക. പങ്കാളിയെ അമിതമായി ആശ്രയിക്കരുത്. സ്വന്തം ഐഡന്റിറ്റി, താൽപ്പര്യങ്ങൾ, സാമ്പത്തിക സുരക്ഷ എന്നിവ നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്
നിങ്ങളുടെ ക്ഷേമത്തെ അവഗണിക്കുക
നിങ്ങളുടെ ശാരീരികവും വൈകാരികവുമായ ക്ഷേമം എല്ലായ്പ്പോഴും നിങ്ങളുടെ മുൻഗണനയായിരിക്കണം. ഒരു ബന്ധത്തിനുവേണ്ടി നിങ്ങളുടെ ആരോഗ്യമോ സന്തോഷമോ അവഗണിക്കരുത്. ഒരു നല്ല പങ്കാളി നിങ്ങളുടെ ക്ഷേമത്തെ പിന്തുണയ്ക്കും.
പങ്കാളിയുടെ ബാക്കപ്പ് പ്ലാൻ ആകുന്നത് അംഗീകരിക്കുക
ഒരു റിലേഷനിൽ ഉള്ളപ്പോൾ നിങ്ങൾ നിങ്ങളുടെ പങ്കാളിയുടെ വെറുമൊരു ഓപ്ഷനാവാതെ ശ്രദ്ധിക്കുക. പങ്കാളിയുടെ ആദ്യ മുൻഗണന നിങ്ങൾതന്നെ ആയിരിക്കണം.
അനാദരവോ അധിക്ഷേപമോ സഹിക്കുക
പങ്കാളിയിൽ നിന്നുള്ള അനാദരവോ അധിക്ഷേപമോ ഒരിക്കലും സഹിക്കരുത്. സ്നേഹം ഒരിക്കലും മോശമായ പെരുമാറ്റത്തെ ന്യായീകരിക്കുന്നതല്ല. നിങ്ങൾ ഒരു അനാരോഗ്യകരമായ ബന്ധത്തിലാണെങ്കിൽ സഹായം തേടുക.
നിങ്ങളുടെ അഭിപ്രായങ്ങൾ അടിച്ചമർത്തുക
സംഘർഷങ്ങൾ ഒഴിവാക്കാൻ നിങ്ങളുടെ അഭിപ്രായങ്ങളോ ചിന്തകളോ അടിച്ചമർത്തരുത്. ഒരു ബന്ധത്തിലെ ആരോഗ്യകരമായ ആശയവിനിമയം എന്നാൽ നിങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കുക എന്നാണ്, അവ പങ്കാളിയുടെ കാഴ്ചപ്പാടുകളിൽ നിന്ന് വ്യത്യസ്തമാണെങ്കിൽ പോലും.
നിങ്ങളുടെ വിദ്യാഭ്യാസമോ കരിയറോ ഉപേക്ഷിക്കുക
നിങ്ങളുടെ വ്യക്തിഗത വളർച്ചയ്ക്കും സാമ്പത്തിക സ്വാതന്ത്ര്യത്തിനും നിങ്ങളുടെ വിദ്യാഭ്യാസവും കരിയറും അത്യാവശ്യമാണ്. ഒരു പങ്കാളിക്ക് വേണ്ടി അവ ഉപേക്ഷിക്കരുത്. നിങ്ങളെ പിന്തുണയ്ക്കുന്ന ഒരു പങ്കാളി നിങ്ങളുടെ പ്രൊഫഷണൽ വികസനത്തെ പ്രോത്സാഹിപ്പിക്കും.
നിങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഉപേക്ഷിക്കുക
നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം വയ്ക്കുകയും, സാമ്പത്തിക സഹായത്തിനായി ഒരാളെ മാത്രം ആശ്രയിക്കുകയും ചെയ്യുന്ന റിലേഷൻഷിപ്പ് നല്ലതല്ല.
നിങ്ങളുടെ താൽപ്പര്യങ്ങളേയും ഇഷ്ടങ്ങളേയും അവഗണിക്കുക
നിങ്ങളെ സന്തോഷിപ്പിക്കുന്ന നിങ്ങളുടെ ഹോബികളും താൽപ്പര്യങ്ങളും നിലനിർത്തുക. ഈ പ്രവർത്തനങ്ങൾ നിങ്ങൾ ആരാണെന്നതിന്റെ ഭാഗമാണ്.
സന്തോഷമില്ലായ്മയോട് പൊരുത്തപ്പെടുക
അയാളെ സ്നേഹിക്കുന്നു എന്നതുകൊണ്ട് മാത്രം ഒരിക്കലും അസന്തുഷ്ടമായതോ അധിക്ഷേപിക്കുന്നതോ ആയ ഒരു ബന്ധത്തിൽ ഏർപ്പെടരുത്. സ്നേഹം ദുഃഖമല്ല, സന്തോഷം കൊണ്ടുവരണം. നിങ്ങൾ അനാരോഗ്യകരമായ സാഹചര്യത്തിലാണെങ്കിൽ സഹായവും പിന്തുണയും തേടുക.
നിങ്ങളുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കുക
നിങ്ങളുടെ സ്വപ്നങ്ങളാണ് നിങ്ങളെ സന്തോഷവാനാക്കുന്നത്. ആർക്ക് വേണ്ടിയും അവയെ ഉപേക്ഷിക്കരുത്. ഒരു സ്നേഹബന്ധത്തിൽ, നിങ്ങളുടെ പങ്കാളി നിങ്ങളുടെ സ്വപ്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവ സാക്ഷാത്കരിക്കാൻ നിങ്ങളെ സഹായിക്കുകയും വേണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates