സ്ട്രോക്ക് ഉണ്ടാകില്ല, ജീവിതശൈലിയിൽ ഈ മാറ്റം വരുത്തിയാൽ

സമകാലിക മലയാളം ഡെസ്ക്

ജീവിത ശൈലിയില്‍ ചില മാറ്റങ്ങൾ വരുത്തുന്നത് സ്ട്രോക്ക് സാധ്യത ചെറുക്കാന്‍ സഹായിക്കും. ഇതാ ലോകാരോഗ്യ സംഘടന മുന്നോട്ടു വെക്കുന്ന ചില നിര്‍ദേശങ്ങള്‍.

മികച്ച ഡയറ്റ്

ആന്റി ഓക്‌സിഡന്റുകള്‍, ആരോഗ്യപരമായ കൊഴുപ്പുകള്‍, ഫൈബര്‍ എന്നിവയടങ്ങിയ ഭക്ഷണ സാധനങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇലക്കറികള്‍, മത്സ്യം, നട്‌സ് തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ തലച്ചോറിലേയ്ക്കുള്ള രക്തയോട്ടം വര്‍ധിക്കുന്നതിന് സഹായകമാണ്.

വ്യായാമം മുടക്കരുത്

കൃത്യമായ വ്യായാമം ചെയ്താല്‍ ശരീരത്തില്‍ രക്തചംക്രമണം വര്‍ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് സ്‌ട്രോക്കിനെ തടയാന്‍ സഹായിക്കും.

ശരീരഭാരം

സ്‌ട്രോക്കുള്ളവരില്‍ ഏറിയ പങ്കും അമിത വണ്ണമുള്ളവരാണ്. വണ്ണം കുറയ്ക്കാന്‍ മികച്ച ഡയറ്റും പതിവായുള്ള വ്യായാമവും സഹായിക്കും. ഇതും സ്‌ട്രോക്കെന്ന അപകടാവസ്ഥയിലെത്തിക്കാതിരിക്കാന്‍ സഹായിക്കും. ശരീര ഭാരം നിയന്ത്രിക്കാനായാല്‍ ബ്ലഡ് പ്രഷര്‍, ഡയബറ്റിക്, കൊളസ്‌ട്രോള്‍ എന്നിവയും വരുതിയിലാകും.

പുകവലി

പുകവലി രക്തക്കുഴലുകളെ നശിപ്പിക്കും. രക്തം കട്ടപിടിക്കുക, തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തുക തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഇത് സൃഷ്ടിക്കും.

ഉറക്കം

നല്ല ഉറക്കം കിട്ടുന്നതിന് സ്‌ട്രെസ് കുറക്കണം. സ്ട്രേസ് സ്ട്രോക്ക് സാധ്യത വര്‍ധിപ്പിക്കാം. ഉയര്‍ന്ന നിലയിലുള്ള മാനസിക സമ്മര്‍ദം, ബ്ലഡ് പ്രഷര്‍ എന്നിവ സ്‌ട്രെസ് വര്‍ധിപ്പിക്കും. മെഡിറ്റേഷന്‍, ബ്രീത്തിങ് എക്‌സര്‍സൈസ്, വിനോദങ്ങള്‍ എന്നിവയിലൂടെ സ്‌ട്രെസ്സ് കുറക്കാന്‍ കഴിയും.

മദ്യം

അമിത മദ്യപാനം ഹൃദയാരോഗ്യത്തെയും കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനത്തെ ബാധിക്കാം. ഇത് സ്‌ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates