സമകാലിക മലയാളം ഡെസ്ക്
മഴക്കാലത്തിലെ തണുത്ത കാലാവസ്ഥയും പച്ചപ്പും പലർക്കും സന്തോഷം നൽകുമ്പോൾ, ചിലർക്ക് ഈ കാലം മാനസിക അസ്വസ്ഥതകളും ഉത്കണ്ഠയും വർധിപ്പിക്കുന്ന സമയമായേക്കാം.
മഴ തുടർച്ചയായി പെയ്യുന്നതും സൂര്യപ്രകാശത്തിന്റെ കുറവും പുറത്തേക്കുള്ള യാത്രകളിലെ നിയന്ത്രണങ്ങളും ഉറക്കത്തിലെ മാറ്റങ്ങൾ ചിലരിൽ വിഷാദം, ഏകാന്തത, ആങ്സൈറ്റി എന്നിവയ്ക്ക് കാരണമാകാം.
ഇതാണ് പൊതുവെ "മൺസൂൺ ആങ്സൈറ്റി" എന്ന് വിളിക്കപ്പെടുന്നത്.
ഇത് ഒരു പ്രത്യേക രോഗമല്ലെങ്കിലും, ചിലരിൽ നിലവിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കാൻ സാധ്യതയുണ്ട്.
മൺസൂൺ ആങ്സൈറ്റി കുറയ്ക്കാൻ ഇവ ശ്രദ്ധിക്കാം.
മഴ മാറുന്ന സമയങ്ങളിൽ പുറത്തേക്ക് ഇറങ്ങി കുറച്ച് സമയം പ്രകൃതിയുമായി ഇടപഴകുക.
ഉറക്കത്തിനും ഭക്ഷണത്തിനും ജോലികൾക്കും സ്ഥിരമായ സമയം നിശ്ചയിക്കുക.
വീട്ടിനുള്ളിൽ തന്നെ യോഗ, സ്ട്രെച്ചിങ്, ലഘു വ്യായാമങ്ങൾ എന്നിവ ചെയ്യുന്നത് മാനസികാരോഗ്യത്തിന് ഗുണകരമാണ്.
പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. അമിതമായ കഫീൻ ഉപയോഗം ഒഴിവാക്കുക.
കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ഇടയ്ക്കിടെ സംസാരിക്കുന്നത് മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും.
വായന, സംഗീതം, ചിത്രരചന, തോട്ടംപരിപാലനം തുടങ്ങിയ ഇഷ്ടപ്രവർത്തനങ്ങളിൽ ഏർപ്പെടുക.
ഉത്കണ്ഠ കാരണം ദൈനംദിന ജീവിതം ബാധിക്കുകയോ, ഉറക്കവും ജോലിയും സാമൂഹിക ജീവിതവും താളം തെറ്റുകയോ ചെയ്യുന്നുവെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നത് നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates