സ്വന്തം വഴിയിൽ തെറ്റിപ്പോകുന്നതാണ്, മറ്റൊരാളുടെ വഴിയിൽ ശരിയായി നടക്കുന്നതിനെക്കാൾ നല്ലത്: ഫ്യോദർ ദസ്തയേവ്സ്കി

സമകാലിക മലയാളം ഡെസ്ക്

മറ്റൊരാൾ പറഞ്ഞുതന്ന ശരിയായ വഴിയിൽ നടക്കുന്നതിനെക്കാൾ, സ്വന്തം ചിന്തയും തീരുമാനവും തെറ്റിപ്പോകുന്നതാണ് നല്ലത് ‌

Quote Of The Day | Pinterest

ഇവിടെ ദോസ്തോവ്സ്കി തെറ്റുകളെ മഹത്വവൽക്കരിക്കുകയല്ല. മറിച്ച് സ്വന്തമായി ചിന്തിക്കാനും തീരുമാനമെടുക്കാനും ശ്രമിക്കുന്നതിന്റെ മൂല്യമാണ് പറയുന്നത്. മറ്റൊരാളുടെ ജീവിതം അതേപടി പകർത്തി വിജയിക്കുന്നതിനേക്കാൾ, സ്വന്തം അനുഭവങ്ങളിൽ നിന്ന് പഠിച്ച് മുന്നേറുന്നതാണ് യഥാർഥ വളർച്ച.

Quote Of The Day | Pinterest

ഫ്യോദർ ദോസ്തോവ്സ്കിയുടെ ക്രൈം ആൻഡ് പണിഷ്മെൻറ് (Crime and Punishment) എന്ന നോവലിലെ ഈ വരി സ്വാതന്ത്ര്യം, സ്വന്തം തീരുമാനങ്ങൾ, തെറ്റുകളിൽനിന്നുള്ള പഠനം, വ്യക്തിത്വം എന്നിവയെക്കുറിച്ചുള്ള ശക്തമായ ആശയമാണ്. ലളിതമായി പറഞ്ഞാൽ, മറ്റുള്ളവർ നിശ്ചയിച്ച ജീവിതത്തിൽ വിജയിക്കുന്നതിനേക്കാൾ, സ്വന്തം തീരുമാനങ്ങളെടുത്ത് അതിൽനിന്ന് പഠിക്കുന്നതാണ് പ്രധാനമെന്ന സന്ദേശം.

Quote Of The Day | Pinterest

ഇവിടെ ദോസ്തോവ്സ്കി തെറ്റുകളെ മഹത്വവൽക്കരിക്കുകയല്ല. മറിച്ച് സ്വന്തമായി ചിന്തിക്കാനും തീരുമാനമെടുക്കാനും ശ്രമിക്കുന്നതിന്റെ മൂല്യമാണ് പറയുന്നത്. മറ്റൊരാളുടെ ജീവിതം അതേപടി പകർത്തി വിജയിക്കുന്നതിനേക്കാൾ, സ്വന്തം അനുഭവങ്ങളിൽ നിന്ന് പഠിച്ച് മുന്നേറുന്നതാണ് യഥാർഥ വളർച്ച.

Quote Of The Day | Pinterest

സമൂഹം പറയുന്നതുകൊണ്ട് മാത്രം ഒരു ജോലി തിരഞ്ഞെടുക്കുക, എല്ലാവരും ചെയ്യുന്നതുകൊണ്ട് മാത്രം അതേ കാര്യം ചെയ്യുക, മാതാപിതാക്കളുടെയോ സുഹൃത്തുക്കളുടെയോ പ്രതീക്ഷകൾ മാത്രം നോക്കി ജീവിതം തീരുമാനിക്കുക എന്നതിനെയാണ് മറ്റൊരാളുടെ വഴിയിൽ നടക്കുക എന്നതുകൊണ്ട് ദോസ്തോവ്സ്കി ഉദ്ദേശിക്കുന്നത്.

Quote Of The Day | Pinterest

ഇവിടെ 'തെറ്റ്' എന്നത് മോശം കാര്യങ്ങൾ ചെയ്യുക എന്നല്ല. സ്വന്തം തീരുമാനങ്ങൾ എടുക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകളും പരാജയങ്ങളും അനുഭവങ്ങളും എന്നാണ് ഉദ്ദേശിക്കുന്നത്.

Quote Of The Day | Pinterest

റഷ്യൻ സാഹിത്യത്തിലെ ഏറ്റവും സ്വാധീനമുള്ള എഴുത്തുകാരിൽ ഒരാളാണ് ദോസ്തോവ്സ്കി (1821–1881). മനുഷ്യന്റെ മനസ്സ്, കുറ്റബോധം, വിശ്വാസം, ധാർമികത, സ്വാതന്ത്ര്യം, ദാരിദ്ര്യം, സാമൂഹിക അസമത്വം തുടങ്ങിയ സങ്കീർണ വിഷയങ്ങളാണ് അദ്ദേഹത്തിന്റെ കൃതികളിൽ പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Quote Of The Day | Pinterest