'ഇവൾ ദൈവം തന്ത പൂവ്'

സമകാലിക മലയാളം ഡെസ്ക്

മുംബൈയിലെ ഒരു തമിഴ് കുടുംബത്തിലാണ് ചിന്മയി ശ്രീപദ ജനിച്ചത്.

Chinmayi Sripada | Instagram

ഒരു തമിഴ് ചാനലിലെ സപ്തസ്വരങ്ങള്‍ എന്ന മ്യൂസിക്ക് പ്രോഗ്രാമില്‍ പങ്കെടുത്തതോടെയാണ് ചിന്‍മയിയുടെ പ്രതിഭ ലോകം അറിഞ്ഞത്.

Chinmayi Sripada | Instagram

ഗായകന്‍ ശ്രീനിവാസനാണ് ചിൻമയിയെ എ.ആര്‍.റഹ്‌മാന് പരിചയപ്പെടുത്തികൊടുക്കുന്നത്.

Chinmayi Sripada | Instagram

‘കന്നത്തില്‍ മുത്തമിട്ടാല്‍’ എന്ന ചിത്രത്തിലെ ‘ഒരു ദൈവം തന്ത പൂവേ’ എന്ന ഗാനത്തിലുടെ ആദ്യമായി പിന്നണി പാടാന്‍ അങ്ങനെ അവര്‍ക്ക് അവസരം ലഭിച്ചു

Chinmayi Sripada | Instagram

2002 മുതൽ 2025വരെ പത്ത് ഭാഷകളിലായി 2000 ത്തില്‍ അധികം ഗാനങ്ങള്‍ അവർ പാടി .

Chinmayi Sripada | Instagram

‘സില്ലുനു ഒരു കാതല്‍’ എന്ന തമിഴ് ചിത്രത്തില്‍ നടി ഭൂമികാ ചൗളയ്ക്ക് ശബ്ദം നല്‍കിക്കൊണ്ട് ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ചിൻമയി മാറി.

Chinmayi Sripada | Instagram

‘വിണ്ണൈത്താണ്ടി വരുവായ’ എന്ന ചിത്രത്തില്‍ തൃഷ അവതരിപ്പിച്ച ജസ്സി എന്ന കഥാപാത്രത്തിന്റെ വിജയത്തിന് ചിന്‍മയിയുടെ ശബ്ദം നിര്‍ണായകമായിരുന്നു.

Chinmayi Sripada | Instagram

​ഗായിക,ഡബ്ബിങ് ആര്ട്ടി‍സ്റ്റ്,എന്നതിൽ നിന്നും ആക്ടിവിസ്റ്റ് എന്ന നിലയിലുളള ചിന്‍മയിയുടെ പ്രവര്‍ത്തനങ്ങള്‍ അവരെ വാര്‍ത്തകളില്‍ കൂടുതലായി ഇടം പിടിപ്പിച്ചു.

Chinmayi Sripada | Instagram

കവിയും ഗാനരചയിതാവുമായ വൈരമുത്തുവില്‍ നിന്നും താന്‍ ലൈംഗിക പീഡനം നേരിട്ടു എന്ന് തുറന്ന് പറഞ്ഞുകൊണ്ട് അവര്‍ ട്വിറ്ററില്‍ പോസ്റ്റിട്ടത് സിനിമാ ലോകത്ത് വൻ ചർച്ചകളുണ്ടാക്കി

Chinmayi Sripada | Instagram

മീ ടു വിഷയത്തിലെ അതിജീവിതകളെ സഹായിക്കുന്നതിനായി ചിന്‍മയി നിരവധി കൂട്ടായ്മകളും ചര്‍ച്ചകളും നടത്തി. ഇത് സിനിമയിലുളള ചിലരെ പ്രകോപിപ്പിക്കുകയും അവര്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.

Chinmayi Sripada | Instagram

മീ ടു മൂവ്‌മെന്റിന് ശേഷം തമിഴ് സിനിമകളില്‍ തനിക്ക് പാടാനുളള അവസരങ്ങള്‍ തീര്‍ത്തും ഇല്ലാതായെന്നും ചിലര്‍ രേഖാമൂലം തന്നെ വിലക്കിയിട്ടുണ്ടെന്നും അഭിമുഖങ്ങളില്‍ അവര്‍ പറഞ്ഞു.

Chinmayi Sripada | Instagram

ഒരു ഭാഗത്ത് കടുത്ത എതിര്‍പ്പുകളും തിരിച്ചടികളും നേരിടുമ്പോള്‍ തന്നെ മറുഭാഗത്ത് അംഗീകാരങ്ങളും അവരെ തേടിയെത്തി.

Chinmayi Sripada | Instagram

യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ബല്‍ മെന്ററിങ് പാര്‍ട്ണര്‍ഷിപ്പ് മെന്റിയായി ലോകത്തെമ്പാടു നിന്നും തിരഞ്ഞെടുക്കപ്പെട്ട 35 സ്ത്രീകളില്‍ ഇന്ത്യയില്‍നിന്നുള്ള ഏക സ്ത്രീയായിരുന്നു ചിന്‍മയി

Chinmayi Sripada | Instagram

2002, 2007, 2010 വര്‍ഷങ്ങളിലായി മൂന്ന് തവണ മികച്ച പിന്നണി ഗായികയ്ക്കുളള തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരവും ചിന്‍മയിക്ക് ലഭിച്ചിട്ടുണ്ട്.

Chinmayi Sripada | Instagram

ഏറെക്കാലമായി സിനിമാ സംഗീതലോകം ഭ്രഷ്ട് കല്‍പ്പിച്ചിരുന്ന അവര്‍ സമീപകാലത്ത് പൊടുന്നനെ സമൂഹമാധ്യമങ്ങളിലുടെ ലോകമെങ്ങൂം ചര്‍ച്ചയായി.

Chinmayi Sripada | Instagram

കമലഹാസന്റെ തഗ് ലൈഫ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ ‘മുത്തമഴൈ’ എന്ന പാട്ട് ആലപിച്ചതോടെ ചിൻമയി വീണ്ടും ശ്രദ്ധിക്കപ്പെട്ടു.

Chinmayi Sripada | Instagram

ചിന്‍മയിയുടെ ആദ്യഗാനത്തിന്റെ വരികള്‍ എഴുതിയത് വൈരമുത്തുവാണ്. അദ്ദേഹത്തിന്റെ വരിയില്‍ പറയുന്നത്പോലെ ദൈവം തന്ത പൂവ് തന്നെയാണ് ചിന്മയി

Chinmayi Sripada | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file