തക്കാളി കഴിച്ചാൽ തടി കുറയും!

സമകാലിക മലയാളം ഡെസ്ക്

രീരഭാരം കുറയ്ക്കാൻ തക്കാളി സഹായിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ആരോ​ഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ വ്യായാമത്തിനനൊപ്പം ആരോ​ഗ്യകരമായ ഭക്ഷണക്രമത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്.

Tomatoes | Pexels

നാരികള്‍ ധാരാളവും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ വേണം ഡയറ്റിൽ ഉൾപ്പെടുത്താൻ. അതിന് അനുയോജ്യമായ ഒന്നാണ് തക്കാളി.

Tomato | Pinterest

ലൈക്കോപീൻ, വിറ്റാമിൻ സി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ കൂടാതെ ബീറ്റാ കരോട്ടിൻ, ഫിനോളിക് സംയുക്തങ്ങളായ ഹൈഡ്രോക്‌സിനോയ്‌നോയിഡ് പോലുള്ള മറ്റ് ആൻ്റിഓക്‌സിഡൻ്റുകളും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്.

Tomato | Pinterest

ഒരു ഇടത്തരം തക്കാളിയിൽ ഏകദേശം 32 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഇവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ വയറിന് സംതൃപ്തി നൽകാനും അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഒഴിവാക്കാനും മികച്ചതാണ്.

Tomato pickle | Pinterest

തക്കാളിയിൽ 95 ശതമാനവും വെള്ളമാണ്. അതുകൊണ്ട് തന്നെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹയാക്കുന്ന ലഘുഭക്ഷണമായും തക്കാളി കഴിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാനും ശരീരത്തിൽ ജലാംശം ഉണ്ടാകേണ്ടത് പ്രധാനമാണ്.

Tomato | Pinterest

മെറ്റബോളിസത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകമായ വിറ്റാമിൻ സിയും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. തക്കാളിയിൽ അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദവും ദ്രാവക സന്തുലിതാവസ്ഥയും നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിൽ പ്രധാനമാണ്.

Tomato | Pinterest

വൃക്ക രോഗികള്‍, ആസിഡ് റിഫ്ലക്സ്, തക്കാളിയോട് അലര്‍ജി, സന്ധി വേദനയുള്ളവര്‍, ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള രോഗാവസ്ഥ ഉള്ളവര്‍ തക്കാളി കഴിക്കുന്നതിന് മുന്‍പ് ഡോക്ടറെ സമീപിക്കണം.

Kidney stone | Pexels
samakalika malayalam | .