അടുത്ത വര്‍ഷം ജപ്പാനെ മറികടക്കും, ഇന്ത്യ ലോകത്തെ നാലാമത്തെ സമ്പദ് വ്യവസ്ഥയാവും; 10 രാജ്യങ്ങളുടെ പട്ടിക ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ഐഎംഎഫിന്റെ പ്രവചനം അനുസരിച്ച് 2025ല്‍ ഇന്ത്യ ലോകത്തെ നാലാമത്തെ സമ്പദ് വ്യവസ്ഥയാകും. നിലവില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമാണ് ഇന്ത്യ.

ഇന്ത്യ

ജിഡിപിയുടെ അടിസ്ഥാനത്തില്‍ ജപ്പാനെ മറികടന്നാണ് ഇന്ത്യ നേട്ടം സ്വന്തമാക്കുക. 4,34,000 കോടി ഡോളറായാണ് ഇന്ത്യയുടെ ജിഡിപി ഉയരുക.

ഇന്ത്യ

2027ല്‍ ജര്‍മനിയെ മറികടന്ന് ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്നും ഐഎംഎഫ് കണക്കുകൂട്ടുന്നു.

ഇന്ത്യ

2025ലും അമേരിക്ക തന്നെയായിരിക്കും ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ. 29,84,000 കോടി ഡോളറായിരിക്കും അമേരിക്കയുടെ ജിഡിപി

അമേരിക്ക

ചൈന തന്നെയായിരിക്കും രണ്ടാം സ്ഥാനത്ത്. 19,79,000 കോടി ഡോളറായിരിക്കും ചൈനയുടെ ജിഡിപി.

ചൈന

ജര്‍മനി മൂന്നാം സ്ഥാനത്ത് തുടരും. 4,77,200 കോടി ഡോളറായിരിക്കും ജര്‍മനിയുടെ ജിഡിപി

ജര്‍മനി

ഇന്ത്യ നാലാം സ്ഥാനത്തേയ്ക്ക് മുന്നേറുന്നതോടെ ജപ്പാന്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടും.

ജപ്പാന്‍

യുകെയായിരിക്കും ആറാം സ്ഥാനത്ത്. 3,68,500 കോടി ഡോളറായാണ് യുകെയുടെ ജിഡിപി ഉയരുക.

യുകെ

ലോകത്തെ ഏഴാമത്തെ സമ്പദ് വ്യവസ്ഥയായി മാറുന്ന ഫ്രാന്‍സിന്റെ ജിഡിപി 3,22,300 കോടി ഡോളറായിരിക്കും

ഫ്രാൻസ്

ബ്രസീല്‍, ഇറ്റലി, കാനഡ എന്നിവയായിരിക്കും തൊട്ടുപിന്നിലുള്ള രാജ്യങ്ങള്‍. മൂന്ന് രാജ്യങ്ങളുടെയും ജിഡിപി യഥാക്രമം 2,43,800 കോടി ഡോളര്‍, 2,39,000 കോടി ഡോളര്‍, 2,36,100 കോടി ഡോളര്‍ എന്നിങ്ങനെയായിരിക്കും.

ബ്രസീല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates