ധൈര്യമായി വിദേശത്ത് പോയി പഠിക്കാം, സുരക്ഷിതമായ 10 രാജ്യങ്ങള്‍

അമല്‍ ജോയ്

അന്‍ഡോറ- നംബിയോയുടെ 2025 സുരക്ഷാ സൂചിക പ്രകാരം സ്‌പെയിനിനും ഫ്രാന്‍സിനും ഇടയിലുള്ള അന്‍ഡോറ വിദേശ പഠനത്തിന് സുരക്ഷിത ഇടമാണ്. വിദ്യാര്‍ഥികള്‍ക്കായി ധാരാളം കോഴ്‌സുകള്‍ ഇവിടെയുണ്ട്

ഖത്തര്‍ - മിഡില്‍ ഈസ്റ്റില്‍ നിരവധി ഇന്ത്യക്കാര്‍ കുടുംബമായി താമസിക്കുന്ന ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ രാജ്യമാണിത്

തായ്‌വാൻ- ലോകത്തെ നാലാമത്തെ ഏറ്റവും സുരക്ഷിതമായ രാജ്യമായ തായ്‌വാൻ. NTU, NTHU പോലുള്ള മികച്ച സ്ഥാപനങ്ങളില്‍ വിദ്യാഥികള്‍ക്ക് പഠിക്കാം

ഒമാന്‍ - സുരക്ഷയുടെ കാര്യത്തില്‍ ആഗോളതലത്തില്‍ ഒമാന്‍ അഞ്ചാം സ്ഥാനത്താണ്, മസ്‌കറ്റ് കോളജ്, മജാന്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ ഇടങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നു

ഐല്‍ ഓഫ് മാന്‍ - നംബിയോയുടെ അഭിപ്രായത്തില്‍, ഐല്‍ ഓഫ് മാന്‍ ആറാമത്തെ സുരക്ഷിത രാജ്യമാണ്, ബ്രിട്ടനും അയര്‍ലന്‍ഡിനും ഇടയിലുള്ള ഒരു ചെറിയ ദ്വീപാണിത്

ഹോങ്കോങ് - സുരക്ഷിതമായ ഏഴാമത്തെ രാജ്യം, ഹോങ്കോങ് സര്‍വകലാശാല പോലുള്ള മികച്ച സര്‍വകലാശാലകള്‍ ഇവിടെയുണ്ട്

അര്‍മേനിയ - മധ്യേഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള അര്‍മേനിയ സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്, യെരേവന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി മികച്ച ഓപ്ഷനാണ്

സിംഗപ്പൂര്‍ - അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും കൂടുതലായി എത്തുന്ന ഇടമാണ് സിംഗപ്പൂര്‍, NUS പോലുള്ള പ്രശസ്തമായ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്

ജപ്പാന്‍ - സുരക്ഷിയില്‍ പത്താം സ്ഥാനത്തുള്ള ജപ്പാന്‍, ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ടോക്കിയോ യൂണിവേഴ്‌സിറ്റി പോലുള്ള മുന്‍നിര സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates