സമകാലിക മലയാളം ഡെസ്ക്
ഭൂമിയില്‍ നൂറ്റാണ്ടുകള്‍ ആയുസുള്ള ജീവി വര്‍ഗങ്ങളുണ്ട്, ആവാസ വ്യവസ്ഥയുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നവയാണ് ഇത്തരം ജീവികള്‍
ചിരഞ്ജീവി ജെല്ലിഫിഷ് - ടുറിറ്റോപ്‌സിസ് ഡോര്‍ണി ജെല്ലിഫിഷ്, മരണത്തെ അതിജീവിക്കാനുള്ള കഴിവുള്ള ജീവിയാണിത്, പൂര്‍ണവളര്‍ച്ചയെത്തിയ കോശങ്ങളെ തിരികെ വളര്‍ച്ചയെത്താത്ത കോശങ്ങളാക്കി മാറ്റാന്‍ കഴിവുണ്ട്.
സ്‌പോഞ്ചുകളും പവിഴപ്പുറ്റുകളും - ചുവന്ന പവിഴപ്പുറ്റ് പോലുള്ളവ 500 വര്‍ഷം വരെ ജീവിക്കും. ആഴക്കടല്‍ സ്‌പോഞ്ച്, മോണോര്‍ഹാഫിസ് ചുനി 11,000 വര്‍ഷം ജീവിച്ചു
ഓഷ്യന്‍ ക്വാഹോഗ് -ഏകദേശം 225 വര്‍ഷത്തെ ആയുസ്സ് ഉണ്ടെന്ന് കരുതപ്പെടുന്ന ഇനമാണ് ഓഷ്യന്‍ ക്വാഹോഗ്. 507 വര്‍ഷം വരെ ആയുസുള്ള ഒരു ഓഷ്യന്‍ ക്വാഹോഗ് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയിരുന്നു
ഗ്രീന്‍ലാന്‍ഡ് ഷാര്‍ക്ക് - ഗ്രീന്‍ലാന്‍ഡില്‍ കാണപ്പെടുന്ന ഈ സ്രാവിന് 300 മുതല്‍ 500 വര്‍ഷം വരെ ജീവിക്കാന്‍ കഴിയും വലിയ ആയുസുള്ള കശേരുക്കളാണിവ
ജയന്റ് ടോര്‍ടോയ്‌സ് ബാഡ് - ഈ ഭീമന്‍ ആമ ദീര്‍ഘനാള്‍ വിശ്രമ ജീവിതം നയിക്കുന്നവയാണ്. ശരാശരി 100 വര്‍ഷം വരെ ജീവിക്കും. 2006 ല്‍ ചത്ത ഒരു ആല്‍ഡാബ്ര ജയന്റ് ആമ 250 വര്‍ഷം ജീവിച്ചിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates