സമകാലിക മലയാളം ഡെസ്ക്
പപ്പായ
ആന്‍റഓക്സിഡന്‍റുകള്‍, വിറ്റാമിനുകള്‍, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് പപ്പായ. ഇവ ചര്‍മത്തിന്‍റെ മൃദുത്വം സംരക്ഷിക്കുന്നതിനൊപ്പം വാർദ്ധക്യം കാരണം ഉണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കും. പപ്പായയിൽ കാണപ്പെടുന്ന ആൻ്റി-ഇൻഫ്ലമേറ്ററി എൻസൈമായ പപ്പെയ്ൻ, ചർമ്മത്തിന് തിളക്കം നൽകാനും ആന്‍റി-ഏജിങ് ഗുണങ്ങൾ നൽകാനും സഹായിക്കുന്നു.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങില്‍ അടങ്ങിയ ബീറ്റാ കരോട്ടിന്‍ എന്ന ആന്‍റിഓക്സിഡന്‍റിനെ ശരീരം വിറ്റാമിന്‍ എ ആയി വിഘടിപ്പിക്കുന്നു. ഇത് ദീര്‍ഘനാള്‍ ചര്‍മത്തിന്‍റെ മൃദുത്വം പുനഃസ്ഥാപിച്ച് യുവത്വം കാത്തുസൂക്ഷിക്കുന്നു. കൂടാതെ ഇവയില്‍ അടങ്ങിയ വിറ്റാമിന്‍ ഇ,സി എന്നിവ ഫ്രീ റാഡിക്കലുകളിൽ നിന്ന് നമ്മുടെ ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ചീര
ചീരയിൽ കാണപ്പെടുന്ന വിറ്റാമിൻ സി, കെ എന്നിവയുടെ ഉയർന്ന സാന്ദ്രത കൊളാജൻ രൂപീകരണത്തിന് സഹായിക്കുന്നു. ഇത് ദീര്‍ഘനാള്‍ ചർമത്തിന്‍റെ മൃദുത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ ഇവയില്‍ അടങ്ങിയ ഇരുമ്പ്, ല്യൂട്ടിൻ, സിങ്ക്, മഗ്നീഷ്യം, വിറ്റാമിൻ എ, സി, ഇ, കെ എന്നിവ ചര്‍മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ഡാര്‍ക്ക് ചോക്ലേറ്റ്
70% കൊക്കോ ഉള്ളടക്കമുള്ള ഡാർക്ക് ചോക്ലേറ്റില്‍ ആൻ്റി-ഏജിംഗ് ഗുണങ്ങളുണ്ട്. കൂടാതെ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്ന കൊക്കോ-ഫ്ലേവനോൾസ് എന്ന ആൻ്റിഓക്‌സിഡൻ്റുകൾ ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് ചർമത്തിലെ ജലാംശവും രക്തപ്രവാഹവും മെച്ചപ്പെടുത്തുന്നു. ഇത് ചർമ്മത്തെ പോഷിപ്പിക്കാൻ സഹായിക്കുന്നു.
നട്സ്
പ്രോട്ടീനുകൾ, ധാതുക്കൾ, ലിപിഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ എ, ഇ എന്നിവയാൽ സമ്പന്നമാണ് നട്‌സ്. വാൽനട്ട്, ബദാം എന്നിവ ചർമത്തിലെ ജലാംശം നിലനിർത്താനും ചര്‍മ കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കാനും സഹായിക്കും. കൂടാതെ അൾട്രാവയലറ്റ് വികിരണങ്ങളിൽ ചര്‍മത്തെ സംരക്ഷിക്കാനും ഇവയ്ക്ക് കഴിയും. ഇവ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ്. കൂടാതെ ഇവയില്‍ അടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ചര്‍മ കോശത്തിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.
അവക്കാഡോ
അവക്കാഡോകളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഒമേഗ -3 ഫാറ്റി ആസിഡുകൾ ചര്‍മത്തിന്‍റെ ഇലാസ്റ്റിക് സ്വഭാവം നിലനിര്‍ത്തുന്നു. ഇവയിൽ വിറ്റാമിനുകൾ കെ, സി, ഇ, എ തുടങ്ങിയ അവശ്യ ധാതുക്കള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മം പ്രായമാകുന്നതിനെ മന്ദഗതിയിലാക്കാന്‍ സഹായിക്കും. അവോക്കാഡോയിലെ ഉയർന്ന വിറ്റാമിൻ എ ഉള്ളടക്കം ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും.
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ ധാരാളമായി അടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കും. കൂടാതെ അൾട്രാവയലറ്റ് വികരണങ്ങളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates