സമകാലിക മലയാളം ഡെസ്ക്
ഓരോ പുതുവർഷത്തിലും ഒട്ടുമിക്ക ആളുകളും എടുക്കുന്ന തീരുമാനങ്ങളിലൊന്നാണ് ആരോഗ്യം മെച്ചപ്പെടുത്തുക എന്നത്.
ഇതിൽ ചില ആളുകൾ അതിന് പ്രാധാന്യം നൽകി മുന്നോട്ട് കൊണ്ടുപോകും മറ്റ് ചിലർ ആദ്യമെല്ലാം ആരോഗ്യം നോക്കി പതിയെ അത് നിർത്തുകയും ചെയ്യും.
എന്നാൽ 2025ൽ ഇന്ത്യയിലെ സാധാരണക്കാരുടെ ദൈനംദിനം സംഭാഷണങ്ങളില്‍ പോലും ഫിറ്റ്‌നസ് കടന്ന് വന്നിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
2025ലെ ടോപ്പ് ഫിറ്റ്‌നസ് ട്രെന്‍ഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
സ്മാര്‍ട്ട് വാച്ചുകളും ഫിറ്റ്‌നസ് ബാന്‍ഡുകളും
ഹൃദയനിരക്കും സമ്മര്‍ദവും ഉറക്കവുമെല്ലാം ട്രാക്ക് ചെയ്യുന്ന സ്മാര്‍ട്ട് വാച്ചുകളും ഫിറ്റ്‌നസ് ബാന്‍ഡുകളുമൊക്കെ കൂടുതല്‍ പേരിലേക്ക് കടന്ന് വന്ന വർഷമാണ് 2025. ഇതിൽ നിന്നും ലഭിക്കുന്ന ഡേറ്റകൾ കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യ തീരുമാനങ്ങളിലേക്ക് പലരെയും നയിച്ചു.
എഐ യും മൊബൈല്‍ ആപ്പുകളും
ഇന്ത്യയിലെ ഫിറ്റ്‌നസ് ചിന്തകളെ വലിയൊരളവില്‍ എഐയും മൊബൈലിലെ ആപ്ലിക്കേഷനുകളും സ്വാധീനിച്ച വര്‍ഷമാണിത്. ഇവ വ്യക്തിഗത ഫിറ്റ്‌നസ് ശീലങ്ങളും കസ്റ്റമൈസ് ചെയ്ത വര്‍ക്ക് ഔട്ട് പ്ലാനുകളും ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും അനുസരിച്ചുള്ള ഭക്ഷണക്രമങ്ങളും തത്സമയ ഫീഡ് ബാക്കുമൊക്കെ ലഭ്യമാക്കാന്‍ തുടങ്ങി.
ഹൈബ്രിഡ് ഫിറ്റ്‌നസ് മോഡലുകള്‍
നേരിട്ട് പോയി പങ്കെടുക്കുന്ന ഫിറ്റ്‌നസ് ക്ലാസുകള്‍ക്കും ജിമ്മുകള്‍ക്കും ഒപ്പം ആപ്പുകളും വെര്‍ച്വല്‍ കോച്ചിങ്ങുമൊക്കെ ഉപയോഗിക്കുന്ന ഹോം വര്‍ക്ക് ഔട്ടുകളും ഈ വര്‍ഷം ട്രെന്‍ഡിങ്ങായി. ഇതൊരു ഹൈബ്രിഡ് ഫിറ്റ്‌നസ് മോഡലിലേക്ക് നയിച്ചു.
ഫങ്ഷണല്‍ ഫിറ്റ്‌നസ്
ദൈനംദിന ജോലികളായ ഭാരം ഉയര്‍ത്തല്‍, എന്തെങ്കിലും തിരിക്കല്‍, കയറ്റം കയറല്‍ എന്നിവയ്ക്ക് ആവശ്യമായ ഫങ്ഷണല്‍ കരുത്ത് മെച്ചപ്പെടുത്തുന്ന വര്‍ക്ഔട്ടുകള്‍ക്കും ഈ വര്‍ഷം പ്രിയമേറി. കെറ്റില്‍ബെല്‍ വര്‍ക്ക് ഔട്ടുകള്‍, ശരീരഭാരം ഉപയോഗിച്ചുള്ള ചലനങ്ങള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നതാണ്.
വീട്ടില്‍ തന്നെ വര്‍ക്ഔട്ട്
വീട്ടില്‍ തന്നെ ചെയ്യാവുന്ന വര്‍ക്ഔട്ടുകള്‍ക്ക് ഇന്ത്യയില്‍ പ്രിയമേറിയ വര്‍ഷമാണ് 2025. പ്രത്യേകിച്ച് ഉപകരണങ്ങളൊന്നും ഇല്ലാതെ ലളിതമായി വീട്ടില്‍ ചെയ്യാവുന്ന സ്‌ക്വാട്ടുകള്‍, പുഷ് അപ്പുകള്‍, പ്ലാങ്കുകള്‍, ജംപിങ് ജാക്‌സ് പോലുള്ള വ്യായാമങ്ങള്‍ പലരും ശീലമാക്കാന്‍ തുടങ്ങിയതും പ്രകടമായ മാറ്റമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates