പാരിസ്, ചില ഓര്‍മ ചിത്രങ്ങള്‍...

സമകാലിക മലയാളം ഡെസ്ക്

യൂസുഫ് ഡികെച്- ചുമ്മാ വന്ന് തോക്കെടുത്ത് വെടിവച്ച് വെള്ളി മെഡലുമായി മടങ്ങിയ തുര്‍ക്കി താരം. ഷൂട്ടിങിന്റെ കണ്ണടയും ജാക്കറ്റും ഇയര്‍ ഫോണും ഒന്നും ഇല്ലാതെയാണ് താരം മത്സരിച്ചത്.

യൂസുഫ് ഡികെച് | എക്സ്

കിന്‍സാങ് ലാമോ- വനിതാ മാരത്തണില്‍ ഏറ്റവും അവസാനം ഫിനിഷ് ചെയ്ത താരമാണ് ഭൂട്ടാന്റെ ലാമോ. താരം മുഴുവന്‍ ദൂരവും ഓടി തീര്‍ത്തു. സ്വര്‍ണം നേടിയ താരത്തേക്കാള്‍ കൈയടി ലാമോയ്ക്കായിരുന്നു. ഒളിംപിക്‌സ് സ്പിരിറ്റിനാണ് ആദരം.

കിന്‍സാങ് ലാമോ | എക്സ്

സൗ യാഖിന്‍- മെഡല്‍ കടിക്കുന്നത് ഒളിംപിക്‌സില്‍ താരങ്ങള്‍ ചെയ്യുന്ന ഒരു കാര്യമാണ്. ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റികില്‍ സ്വര്‍ണം നേടിയ 18കാരിക്കു പക്ഷേ അതെങ്ങനെയാണെന്നു അറിയില്ലായിരുന്നു. ഇറ്റാലിയന്‍ താരങ്ങള്‍ ചെയ്യുന്നതു കണ്ട് യാഖിന്‍ മെഡല്‍ ചുമ്മാ ചുണ്ടോടു ചേര്‍ത്തു നിര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തു.

സൗ യാഖിന്‍ | എക്സ്

വിനേഷ് ഫോഗട്ട്- ഗുസ്തി ക്വാര്‍ട്ടറില്‍ നിലവിലെ ഒളിംപിക് ചാമ്പ്യന്‍ ജപ്പാന്‍ യുയി സുസാകിയെ അട്ടിമറിച്ച ഇന്ത്യന്‍ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായി. അന്താരാഷ്ട്ര കരിയറില്‍ അതുവരെ 3 മത്സരങ്ങള്‍ മാത്രം തോറ്റ താരമാണ് സുസാകി.

വിനേഷ് ഫോഗട്ട് | പിടിഐ

മനു ഭാകര്‍- ടോക്യോയില്‍ തോക്ക് ചതിച്ച് മത്സരിക്കാന്‍ സാധിക്കാതിരുന്ന മനു ഭാകര്‍ ഇരട്ട വെങ്കലം നേടി അഭിമാനമായി. തലനാരിഴയ്ക്കാണ് താരത്തിനു ഹാട്രിക്ക് വെങ്കലം നഷ്ടമായത്.

മനു ഭാകര്‍ | എക്സ്

നൊവാക് ജോക്കോവിച്- സെര്‍ബിയന്‍ ഇതിഹാസം 2008ല്‍ വെങ്കലം നേടിയ ശേഷം സ്വര്‍ണത്തിനായി ശ്രമിക്കുന്ന നാലാം ഒളിംപിക്‌സ്. കരിയറിന്റെ സായാഹ്നത്തില്‍ ജോക്കോ ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കി. ഗോള്‍ഡന്‍ സ്ലാമെന്ന അപൂര്‍വ നേട്ടവും.

ജോക്കോവിച് | പിടിഐ

അര്‍ഷാദും നീരജ്- ജാവലിന്‍ ഇന്ത്യ- പാക് പോരായി. സ്വര്‍ണം പാക് താരം അര്‍ഷാദ് നദീമും വെള്ളി ഇന്ത്യയുടെ നീരജ് ചോപ്രയും സ്വന്തമാക്കി. യൂറോപ്യന്‍ ആധിപത്യത്തിനും ഇരു താരങ്ങളും ചേര്‍ന്നു അന്ത്യം കുറിച്ചു.

നീരജ് | എക്സ്

സിമോണ്‍ ബൈല്‍സ്- അമേരിക്കന്‍ ജിംനാസ്റ്റിക്‌സ് താരത്തിന്റെ ഗംഭീര തിരിച്ചു വരവും പാരിസ് കണ്ടു. മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ കഴിഞ്ഞ ഒളിംപിക്‌സില്‍ നിന്നു പിന്‍മാറിയ ബൈല്‍സിന്റെ മാസ്മരിക പ്രകടനമാണ് പാരിസില്‍ കണ്ടത്.

സിമോണ്‍ ബൈല്‍സ് | എക്സ്

ഡുപ്ലാന്റിസ്- പുരുഷ പോള്‍ വാള്‍ട്ടില്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ച സ്വീഡിഷ് താരത്തിന്റെ പ്രകടവം ശ്രദ്ധേയമായി. ഒളിംപിക് സ്വര്‍ണം നിലനിര്‍ത്തുന്ന രണ്ടാമത്തെ മാത്രം പോള്‍ വാള്‍ട്ട് താരമെന്ന നേട്ടവും താരത്തിനു സ്വന്തം.

ഡുപ്ലാന്റിസ് | എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates