സമകാലിക മലയാളം ഡെസ്ക്
എന്ത് ഭക്ഷണം കഴിക്കുന്നു എന്നതു പോലെ തന്നെ പ്രധാനമാണ് ഭക്ഷണം എങ്ങനെ കഴിക്കുന്നു എന്നതും. നമ്മുടെ ഭക്ഷണ രീതി കുടലിന്റെ ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ ഈ ദുശ്ശീലങ്ങള്‍ ഒഴിവാക്കാം
കൃത്യമായ ദിനചര്യ പിന്തുടരാതെയിരിക്കുന്നത് നമ്മുടെ ശരീരത്തിന്‍റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും താളം തെറ്റിക്കും. ഭക്ഷണം ഒഴിവാക്കുക, സമയം തെറ്റിയുള്ള കഴിപ്പ്, നീണ്ട നേരം പട്ടിണിയിരിക്കുക തുടങ്ങിയവ നിങ്ങളുടെ കുടലിന്റെ ആരോഗ്യം മോശമാക്കും. ദഹനക്കേട്, അസിഡിറ്റി തുടങ്ങിയവ പതിവാകും
ഉറക്കമില്ലായ്മ ദഹനത്തിന് സഹായിക്കുന്ന ഹോര്‍മോണുകളുടെ ഉല്‍പാദനം കുറയ്ക്കുന്നു. ഇത് കുടലിലെ നല്ല ബാക്ടീരിയയുടെ നിലനില്‍പ്പിനെ ബാധിക്കും.
രാവിലെ കഴിക്കേണ്ടത് ഉച്ചയ്ക്കും ഉച്ചയ്ക്ക് കഴിക്കേണ്ടത് വൈകുന്നേരവുമായി കഴിക്കുന്ന ശീലമുണ്ടോ? ഇത് കുടലിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഭക്ഷണം ഒഴിവാക്കുന്നതും സമയം തെറ്റി കഴിക്കുന്നതും ദഹന വ്യവസ്ഥയെ ബാധിക്കാം.
പ്രഭാത ഭക്ഷണം എത്ര പ്രധാനപ്പെട്ടതാണെന്ന് നമ്മള്‍ക്ക് അറിയാം. എന്നാലും പലരും അത് ഒഴിവാക്കുക പതിവാണ്. ഉറക്കത്തിന് ശേഷം മെറ്റബോളിസം ആരംഭിക്കുന്നതിന് ശരീരത്തിന് ഊര്‍ജം ആവശ്യമാണ്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഈ ബാലന്‍സ് ഇല്ലാതാക്കും.
നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താതെയിരിക്കുന്നതും ദഹനത്തെ ബാധിക്കും. ദഹനനാളത്തില്‍ ഭക്ഷണത്തിന്റെ ചലനം ഉറപ്പാക്കുന്നത് നാരുകളാണ്.
വിട്ടുമാറാത്ത സമ്മര്‍ദം കുടലിന്റെ ആരോഗ്യം മോശമാക്കുന്നു. ഇത് പോഷകങ്ങളുടെ ആഗിരണം മെല്ലെയാക്കുകയും ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.
ഡയറ്റില്‍ അമിതമായി മധുരം ഉപയോഗിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates