മല്ലിയില ഇനി വാടിപ്പോകില്ല, ഈ ചെറിയ ട്രിക്ക് പരീക്ഷിച്ച് നോക്കൂ

സമകാലിക മലയാളം ഡെസ്ക്

മല്ലിയില വാങ്ങിയതിന് പിന്നാലെ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വാടിപ്പോകുന്നത് പല വീട്ടമ്മമാരും നേരിടുന്ന ഒരു പ്രശ്നമാണ്.

coriander leaves storage

എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചാൽ ആഴ്ചകളോളം മല്ലിയില ഫ്രഷായി ഉപയോഗിക്കാം.

coriander leaves storage

മല്ലിയില വേഗത്തിൽ കേടാകാതിരിക്കാനും കൂടുതൽ കാലം സൂക്ഷിക്കാനുമുള്ള മാർഗം എന്താണെന്ന് നോക്കാം.

coriander leaves storage

അമിതമായ ഈർപ്പം, ശരിയായ രീതിയിൽ സൂക്ഷിക്കാത്തത്, കഴുകിയ ശേഷം വെള്ളം പൂർണമായി കളയാതിരിക്കുക പ്ലാസ്റ്റിക് കവറിൽ വായു കടക്കാതെ സൂക്ഷിക്കുന്നത്, ചൂടുള്ള സ്ഥലങ്ങളിൽ വയ്ക്കുന്നത് ഇതൊക്കയാണ് മല്ലിയില കേടാകാനുള്ള കാരണം.

coriander leaves storage

മല്ലിയില കഴുകിയ ശേഷം വെള്ളം മുഴുവൻ മാറിയെന്ന് ഉറപ്പാക്കണം. അധിക ഈർപ്പം ഉള്ളത് ഇലകൾ പെട്ടെന്ന് ചീഞ്ഞുപോകാൻ കാരണമാകും.

coriander leaves storage

ഒരു എയർടൈറ്റ് ബോക്സിൽ ടിഷ്യൂ പേപ്പർ വിരിച്ച് അതിന് മുകളിൽ മല്ലിയില വയ്ക്കുക. മുകളിലും ഒരു ടിഷ്യൂ പേപ്പർ ഇടാം. ഇത് അധിക ഈർപ്പം വലിച്ചെടുക്കാൻ സഹായിക്കും.

coriander leaves storage

മല്ലിയില ചെറുതായി അരിഞ്ഞ് ഐസ് ട്രേയിലോ ഫ്രീസർ ബാഗിലോ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം.

coriander leaves storage

മല്ലിയില നേരിട്ട് ഫ്രിജിൽ വയ്ക്കുന്നതിന് പകരം അടച്ച പാത്രത്തിലോ സിപ് ലോക്ക് ബാഗിലോ വയ്ക്കുന്നത് നല്ലതാണ്.

coriander leaves storage

ചെറിയ ഗ്ലാസിൽ കുറച്ച് വെള്ളം ഒഴിച്ച് പൂക്കൾ വയ്ക്കുന്നതുപോലെ വേരുകൾ വെള്ളത്തിൽ മുക്കി വയ്ക്കാം. മുകളിൽ ഒരു കവറും ഇട്ട് ഫ്രിജിൽ സൂക്ഷിച്ചാൽ കൂടുതൽ ദിവസം ഫ്രഷായിരിക്കും.

coriander leaves storage

ഒരു ഇല പോലും ചീഞ്ഞാൽ അത് മറ്റുള്ള ഇലകളെയും പെട്ടെന്ന് നശിപ്പിക്കും. അതിനാൽ ഇടയ്ക്കിടെ പരിശോധിക്കുക.

coriander leaves storage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika