സമകാലിക മലയാളം ഡെസ്ക്
അടുക്കളകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിലൊന്നാണ് മിക്സി ഗ്രൈൻഡർ.
എന്നാൽ നിരന്തരം ഉപയോഗിക്കുന്നതിനാൽ ഇതിലെ ബ്ലേഡുകളുടെ മൂർച്ചയും പ്രവർത്തനക്ഷമതയും കുറയുന്നത് സ്വാഭാവികമാണ്.
വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളിലൂടെ ബ്ലേഡുകളുടെ മൂർച്ച കൂട്ടാം.
മുട്ടത്തോട്
കുറച്ചു മുട്ടത്തോടുകൾ നന്നായി കഴുകി ഉണക്കിയ ശേഷം മിക്സിയുടെ ജാറിലിട്ട് കുറച്ചു സെക്കൻഡുകൾ അടിച്ചെടുക്കുക. മുട്ടത്തോടിന്റെ പരുപരുപ്പ് ബ്ലേഡിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ നീക്കം ചെയ്യാനും അതിന്റെ പഴയ മൂർച്ച തിരികെ ലഭിക്കാനും സഹായിക്കും.
കല്ലുപ്പ്
ഒരു ടേബിൾ സ്പൂൺ കല്ലുപ്പ് ജാറിലിട്ട് അല്പനേരം പൾസ് ചെയ്യുക. കല്ലുപ്പിന്റെ പരുക്കൻ തരികൾ ഉരയുന്നത് ബ്ലേഡിന്റെ മൂർച്ചയില്ലായ്മ മാറ്റാൻ സഹായിക്കും.
ഐസ് ക്യൂബ്
കുറച്ചു ഐസ് ക്യൂബുകൾ ജാറിലിട്ട് മിക്സി അല്പനേരം പ്രവർത്തിപ്പിക്കുക. ഐസിന്റെ കാഠിന്യം ബ്ലേഡുകളെ വൃത്തിയാക്കാനും മികച്ച രീതിയിൽ മുറിക്കാനുള്ള അവയുടെ കഴിവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
ബേക്കിങ് സോഡ
കുറച്ചു ബേക്കിങ് സോഡയിൽ വെള്ളം ചേർത്ത് കുഴമ്പുരൂപത്തിലാക്കി ഒരു ബ്രഷ് ഉപയോഗിച്ച് ശ്രദ്ധയോടെ ബ്ലേഡിൽ തേച്ചുപിടിപ്പിക്കുക. അഞ്ച് മിനിറ്റ് വെച്ചതിന് ശേഷം പതുക്കെ ഉരച്ചു കഴുകിയാൽ അതിലെ എണ്ണമയവും അഴുക്കുമെല്ലാം മാറിക്കിട്ടും. സോഡയുടെ പരുപരുപ്പ് ബ്ലേഡിന്റെ അരികുകൾ വൃത്തിയാക്കി കൂടുതൽ മൂർച്ചയുള്ളതാക്കാൻ സഹായിക്കുന്നു.
അലുമിനിയം ഫോയിൽ
അല്പം അലുമിനിയം ഫോയിൽ ചുരുട്ടി ചെറിയ പന്തുപോലെയാക്കി ജാറിലിട്ട് കുറച്ചു സെക്കൻഡുകൾ മിക്സി പ്രവർത്തിപ്പിക്കുക. ഇത് ബ്ലേഡിലെ ചെറിയ കോട്ടങ്ങൾ പരിഹരിക്കാനും കൂടുതൽ നന്നായി പ്രവർത്തിക്കാനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates