പച്ചമുളക് ഇനി എത്രകാലം വരേയും സൂക്ഷിക്കാം, ഇങ്ങനെ ചെയ്താൽ മതി

സമകാലിക മലയാളം ഡെസ്ക്

‌പച്ചമുളക് ഇല്ലാത്ത അടുക്കളയെക്കുറിച്ച് നമുക്ക് ചിന്തിക്കാനേ പറ്റില്ല അല്ലേ.

Green chili | Pinterest

പക്ഷേ പച്ചമുളക് രണ്ടോ മൂന്നോ ദിവസം കൊണ്ട് വാടിപ്പോവുന്നതാണ് പ്രധാനപ്രശ്‌നം.

Green chili | Pinterest

പച്ചമുളക് കേടാവാതെ സൂക്ഷിക്കുന്നതെങ്ങനെയെന്ന് നോക്കാം.

Green chili | Pinterest

മുളക് നന്നായി കഴുകി തുടച്ച് വൃത്തിയാക്കുക. ഒരു എയർ ടൈറ്റ് ബോക്‌സിൽ ഒരു ടിഷ്യൂ പേപ്പർ വെച്ച് അതിന് മുകളിൽ പച്ചമുളക് വെയ്ക്കുക. അതിന് ശേഷം ഒരു ടിഷ്യൂ പേപ്പർ കൂടിയിടണം. എന്നിട്ട് ബോക്സ് അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.

പ്രതീകാത്മക ചിത്രം | AI Generated

നന്നായി കഴുകി വൃത്തിയാക്കിയ പച്ചമുളക് തുടച്ചെടുത്തശേഷം, ഒരു സിപ്പ്‌ലോക്ക് കവറിലിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കാം. സിപ്പ്‌ലോക്ക് കവറിനുപകരം പ്ലാസ്റ്റിക് റാപ്പറിലിട്ട് പൊതിഞ്ഞ് സൂക്ഷിക്കുകയുമാവാം.

Green chili | Pinterest

മഞ്ഞൾപൊടിയിട്ട വെള്ളത്തിലിട്ട് പച്ചമുളക് കഴുകി വൃത്തിയാക്കിയെടുക്കുക. എന്നിട്ട് ഞെട്ട് കളഞ്ഞശേഷം തുടച്ചെടുക്കുക. ഇതൊരു കവറിലേക്ക് മാറ്റി, അതിനൊപ്പം രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കൂടിയിട്ടാൽ പച്ചമുളക് പെട്ടെന്ന് കേടാവില്ല.

Green chili | pINTEREST

പച്ചമുളക് പേസ്റ്റാക്കി സൂക്ഷിക്കുന്നതും ഉപകാരപ്രദമാണ്. പച്ചമുളക് വൃത്തിയാക്കിയശേഷം മിക്‌സിയിലിട്ട് ചതച്ചെടുക്കുക. എന്നിട്ട് ഒരു പ്ലേറ്റിലോ ട്രേയിലോ ഇട്ട്, ഫ്രീസറിൽവെക്കാം. അതുമല്ലെങ്കില്‍ ഒരു ഫ്രീസർ സേഫ് ബാഗിലിട്ട് ഫ്രീസറിൽ വെക്കുന്നതും നല്ലതാണ്.

Green chili paste | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File