കടല വെള്ളത്തിലിടാൻ മറന്നോ? ഇനി ആ ടെൻഷൻ വേണ്ട

സമകാലിക മലയാളം ഡെസ്ക്

രാവിലെ കടലക്കറി ഉണ്ടാക്കാനായി നോക്കുമ്പോഴാകും തലേന്ന് കടല വെള്ളത്തിൽ ഇടാൻ മറന്നത് ഓർക്കുന്നത്.

Chickpeas | Pinterest

ഈ ഒരു സാഹചര്യം വരുമ്പോൾ എല്ലാവരും ചെയ്യുന്നത് കടലക്കറി എന്ന പ്ലാൻ മാറ്റി വേറെ കറി ഉണ്ടാക്കുകയായും.

Chickpeas | Pinterest

എന്നാൽ ഇനി അത്തരത്തിൽ പ്ലാൻ മാറ്റേണ്ടതില്ല. തലേന്ന് കടല വെള്ളത്തിലിട്ടില്ലെങ്കിലും നല്ല അടിപൊളി കടലക്കറി ഉറണ്ടാക്കാൻ പറ്റും.

Chickpeas | Pinterest

ചൂടുവെള്ളവും ഉപ്പും

കടല 2 തവണ കഴുകുക, ഒരു ചൂടുള്ള പാത്രം അല്ലെങ്കിൽ കാസറോൾ എടുത്ത്, അതിലേക്ക് കഴുകിയ കടല ചേർത്ത് ചൂടുവെള്ളമൊഴിക്കുക, ഒരു തരി ഉപ്പും ഇടുക. ഇത് മൂടി ഒരു മണിക്കൂറെങ്കിലും മാറ്റി വയ്ക്കുക, ശേഷം എടുത്ത് കറി വയ്ക്കാം.

പ്രതീകാത്മക ചിത്രം | AI Generated

തിളപ്പിക്കുക

കഴുകിയ കടല ഒരു പാത്രത്തിൽ ഇട്ട് വെള്ളം ഒഴിച്ച് 5-10 മിനിറ്റ് തിളപ്പിക്കുക. എന്നിട്ട് തീ ഓഫ് ചെയ്ത് പാത്രം 1-2 മണിക്കൂർ മൂടിവെയ്ക്കുക. ഇത് രാത്രി മുഴുവന്‍ കുതിർക്കുന്നത് പോലെ ഫലപ്രദമല്ലെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ കടല വേവിച്ചെടുക്കാന്‍ സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

ബേക്കിങ് സോഡ

കടല വേവിച്ച വെള്ളത്തിൽ ഒരു നുള്ള് ബേക്കിങ് സോഡ (¼ tsp വരെ) ചേർക്കുക. ഇത് കടലിന്റെ പുറംതൊലി മൃദുവാക്കും, അതിനാൽ വേഗം വേവാനും സഹായിക്കും.

Baking soda | Pinterest

പ്രഷർ കുക്കർ മാർഗം

കടല നന്നതു പോലെ കഴുകി, പ്രഷർ കുക്കറിൽ കടലയുടെ മൂന്ന് മടങ്ങ് വെള്ളം ഒഴിച്ച് എട്ട് വിസിൽ വരുന്നതു വരെ വേവിക്കുക, ശേഷം പ്രഷർകുക്കറിന്റെ സമ്മർദം പൂർണമായും മാറിയ ശേഷം അൽപം ഉപ്പ് ചേർത്ത് വീണ്ടും വിസിൽ വരുന്നതു വരെ വേവിക്കാം.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File