വെളുത്തുള്ളിയുടെ തൊലി എളുപ്പം കളയാൻ ഇതാ ചില സൂപ്പർ ട്രിക്കുകൾ

ഡോ. എം.ബി. മനോജ് 

ഒട്ടുമിക്ക എല്ലാ ഇന്ത്യന്‍ കറികളിലും ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി.

Tricks to easily peel garlic

കറികള്‍ക്ക് മണവും സ്വാദും നല്‍കാന്‍ മാത്രമല്ല, ദഹനത്തെ സഹായിക്കാനും വെളുത്തുള്ളിക്ക് കഴിയും.

Tricks to easily peel garlic

എന്നാല്‍ വെളുത്തുള്ളിയുടെ തൊലി കളഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

Tricks to easily peel garlic

വെളുത്തുള്ളിയുടെ തൊലി കളയാന്‍ ചില എളുപ്പവഴികളുണ്ട്.

Tricks to easily peel garlic

ഒരു ഗ്ലാസ് ജാറിലോ സ്റ്റീൽ പാത്രത്തിലോ വെളുത്തുള്ളിയുടെ അല്ലികൾ ഇട്ട് മൂടി നന്നായി കുലുക്കുക. ഏകദേശം 20 മുതൽ 30 സെക്കൻഡ് വരെ ശക്തമായി കുലുക്കിയാൽ തൊലിയുടെ ഭൂരിഭാഗവും തൊലിയും സ്വയം വേർപെട്ടുവരും. പിന്നീട് കൈകൊണ്ട് ബാക്കിയുള്ളത് എളുപ്പത്തിൽ നീക്കം ചെയ്യാം.

Tricks to easily peel garlic

ആദ്യം വെളുത്തുള്ളിയുടെ അല്ലികൾ വേർതിരിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ ചെറുചൂടുള്ള വെള്ളം എടുത്ത് അതിലേക്ക് അല്ലികൾ 10 മിനിറ്റ് വരെ ഇട്ടുവെയ്ക്കുക. ഇതിന് ശേഷം വെളുത്തുള്ളി എടുത്ത് വിരലുകൾ കൊണ്ട് ഒന്ന് അമർത്തിയാൽ തന്നെ തൊലി വളരെ എളുപ്പത്തിൽ വേർപെടും.

Tricks to easily peel garlic

കുറച്ചു വെളുത്തുള്ളി എടുത്ത് മുകള്‍ഭാഗം മുറിച്ചു കളയുക. എന്നിട്ട് മൈക്രോവേവിനുള്ളിൽ 20-30 സെക്കന്‍ഡ് നേരം ചൂടാക്കുക. ഇത് പുറത്തെടുത്ത് തണുക്കാന്‍ വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ പെട്ടെന്ന് തൊലി കളയാനാവും.

Tricks to easily peel garlic

അല്ലികളാക്കിയ വെളുത്തുള്ളി എടുത്ത് ഒരു പ്ലാസ്റ്റിക് കവറില്‍ വച്ച്, അതിനു മുകളിലൂടെ ചപ്പാത്തിവടി അമര്‍ത്തി ഉരുട്ടുക. ഒരു നാലഞ്ചു തവണ ഉരുട്ടുമ്പോള്‍ത്തന്നെ ഇവയുടെ തൊലി അടര്‍ന്നു വരുന്നത് കാണാം.

Tricks to easily peel garlic

വെളുത്തുള്ളി അല്ലിയുടെ പരന്ന ഭാഗത്ത്, കത്തിയുടെ പരന്ന ഭാഗം വച്ച് നന്നായി അമര്‍ത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ തൊലി എളുപ്പത്തില്‍ പൊട്ടി അടര്‍ന്നു പോകും.

Tricks to easily peel garlic

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File