അപ്പം മാവ് നന്നായി പുളിച്ച് കിട്ടാനുള്ള ട്രിക്കുകൾ

സമകാലിക മലയാളം ഡെസ്ക്

പാലപ്പവും വെള്ളയപ്പവും മിക്കവർക്കും പാളിപോകാറുണ്ട്.

Appam | Pinterest

ഏതൊക്കെ രീതിയിൽ ശ്രദ്ധിച്ച് അരി അരച്ച് വച്ചാലും മാവ് പുളിച്ച് പൊങ്ങാതെ വരുന്നു.

Appam batter | Pinterest

അപ്പം മാവ് ഉണ്ടാക്കുമ്പോൾ ഈ ട്രിക്കുകൾ ചെയ്താൽ മാവ് നല്ലതുപോലെ പുളിച്ച് വരും.

Appam batter | Pinterest

പച്ചരിപ്പൊടി വെള്ളത്തിൽ കുറുക്കിയെടുത്ത് ചേർത്താൽ സോഫ്റ്റ് അപ്പം ഉണ്ടാക്കാം.

പ്രതീകാത്മക ചിത്രം | AI generated

തേങ്ങാവെള്ളം ഉപയോ​ഗിക്കുക

തേങ്ങാവെള്ളം മാവ് പുളിക്കുന്നത് വേ​ഗത്തിലാക്കുന്നു.ഇത് അപ്പം ഉണ്ടാക്കുന്നതിന്റെ തലേദിവസം ചെയ്യുന്നതാണ് നല്ലത്.

Coconut water | Pinterest

പഞ്ചസാര

ഒരു ടീസ്പൂൺ പഞ്ചസാര യീസ്റ്റ്ന് പകരമായി പ്രവർത്തിക്കും. യീസ്റ്റിനേക്കാൾ രിചിയും ക്രിസ്പിനസും നൽകും.

Sugar | Pinterest

കൈകൊണ്ട് കലർത്തുക

കൈകളിലെ ചൂടി സ്വാഭാവിക ഫെർമെന്റേഷന് സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

ഉപ്പ്

ഉപ്പ് ചേർക്കുമ്പോൾ ശ്രദ്ധിക്കുക. പുളിച്ചതിന് ശേഷം മാത്രം ഉപ്പ് ചേർക്കുക. അല്ലെങ്കിൽ പുളിക്കില്ല.

Salt | Pinterest

ചൂടുള്ള അന്തരീക്ഷം

തണുപ്പുകാലത്ത് മാവ് പാത്രം കട്ടിയുള്ള തുണി കൊണ്ട് പൊതിയുക. ഇത് സ്വാഭാവിക ചൂട് നൽകാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

ചോറ് ചേർക്കാം

വേവിച്ച ചോറ് ചേർക്കുന്നത് മാവ് നല്ലതുപോലെ പൊങ്ങാൻ സഹായിക്കും.

Boiled rice | Pinterest

ശ്രദ്ധിക്കേണ്ടത്

മാവ് പുളിച്ച് കഴിഞ്ഞാൽ ഉടനെ ഫ്രിഡ്ജിലേക്ക് മാറ്റുക. അധികം പുളിച്ച് പോകാതെ നോക്കുക.

Rice batter | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File