മീൻ നല്ലതാണോ എന്ന് ഇനി സ്വയം പരിശോധിക്കാം

സമകാലിക മലയാളം ഡെസ്ക്

മീൻ വാങ്ങാനായി പോകുമ്പോൾ നമുക്ക് മുന്നിലെത്തുന്ന മത്സ്യം നല്ലതാണോ പഴകിയതാണോ എന്ന സംശയം സ്വാഭാവികമാണ്.

Fish | Pinterest

ആശങ്കകള്‍ ഒഴിവാക്കി എങ്ങനെ നല്ല മീൻ തെരഞ്ഞെടുക്കാം എന്നതിനുള്ള ചില എളുപ്പമാര്‍ഗങ്ങള്‍ ഇവയാണ്.

Fish | Pinterest

മത്സ്യങ്ങള്‍ക്ക് സ്വാഭാവികമായ തിളക്കമുണ്ടാവും.

Fish | Pinterest

മീനുകളുടെ സ്വാഭാവിക മണത്തിൽ നിന്നും വ്യത്യസ്തമയുള്ള ഒരു മണം വരുമ്പോൾ മനസ്സിലാക്കാം ആ മീനുകൾ പഴകിയതാണെന്ന്.

Fish | Pinterest

ഫ്രഷ് മത്സ്യത്തിന്റെ മാംസത്തിന് ഉറപ്പുള്ളതായിരിക്കും. ചെറുതായി അമര്‍ത്തുമ്പോള്‍ തന്നെ കുഴിഞ്ഞ് പോവുകയും അതേ അവസ്ഥയില്‍ തുടരുകയും ചെയ്താല്‍ അത് ചീഞ്ഞ മത്സ്യമാണ്.

Fish | Pinterest

കലങ്ങിയ കണ്ണുകള്‍ ചീഞ്ഞ മത്സ്യത്തിന്റെ ലക്ഷണമാണ്. ഫ്രഷ് മത്സ്യങ്ങള്‍ക്ക് യാതൊരു നിറ വ്യത്യാസവുമില്ലാത്ത നല്ല തിളങ്ങുന്ന കണ്ണുകളായിരിക്കും.

Fish | Pinterest

ഫ്രഷ് മത്സ്യത്തിന്റെ ചെകിള പൂക്കള്‍ക്ക് നല്ല ചുവപ്പ് നിറം കാണാം. പഴകിയ മത്സ്യത്തിന് തവിട്ട് നിറത്തിലോ ഇരുണ്ടതോ ആയ ചെകിളപ്പൂക്കള്‍ കാണപ്പെടും

Fish | Pinterest

വലിയ മത്സ്യം മുറിച്ച് വാങ്ങുമ്പോള്‍ ഉള്ളില്‍ നീലനിറത്തിലുള്ള തിളക്കം കണ്ടാല്‍ ഒരിക്കലും അവ വാങ്ങരുത്. രാസമാലിന്യങ്ങള്‍ കലര്‍ന്നതിന്റെ ലക്ഷണമാണെന്ന് മനസിലാക്കണം

Fish | Pinterest

പാചകം ചെയ്യുന്നതിനു മുമ്പായി മീനിന്‍റെ ആന്തരികാവയവങ്ങൾ നീ‍ക്കം ചെയ്യുമ്പോൾ നട്ടെല്ലിന്‍റെ ഭാഗത്തു നിന്നു വരുന്ന രക്തത്തിന് നിറവ്യത്യാസമുണ്ടെങ്കിൽ മീൻ പഴകിയതാണെന്ന് മനസിലാക്കാം.

Fish | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File