അലമാരയിൽ സ്ഥലം കുറവോ? എങ്കിൽ ഈ ട്രിക്കുകൾ സഹായിക്കും

സമകാലിക മലയാളം ഡെസ്ക്

വീട്ടിലെ അലമാര വൃത്തിയായി സൂക്ഷിക്കുന്നത് പലർക്കും ഒരു വലിയ വെല്ലുവിളിയാണ്.

പ്രതീകാത്മക ചിത്രം | Pinterest

ദിവസേന വസ്ത്രങ്ങൾ പുറത്തെടുക്കുകയും തിരിച്ചുവെയ്ക്കുകയും ചെയ്യുന്നതിനിടെ അലമാര പെട്ടന്ന് അലങ്കോലമാകാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ കുറച്ച് സ്മാർട്ട് ഹാക്കുകളിലൂടെ അലമാര വൃത്തിയായും ചിട്ടയായും നിലനിർത്താൻ കഴിയും.

പ്രതീകാത്മക ചിത്രം | Pinterest

അലമാര വൃത്തിയാക്കുമ്പോൾ ആദ്യം ചെയ്യേണ്ടത് ഉപയോഗിക്കാത്ത വസ്ത്രങ്ങൾ, അനാവശ്യ സാധനങ്ങൾ, എന്നിവ വേർതിരിച്ച് വെയ്ക്കുക എന്നതാണ്.

പ്രതീകാത്മക ചിത്രം | Pinterest

ദിവസവും ഉപയോ​ഗിക്കുന്നവ, വീട്ടിൽ ഉപയോ​ഗിക്കുന്നവ, സീസണൽ വസ്ത്രങ്ങൾ, എന്നിങ്ങനെ വസ്ത്രങ്ങളെ വിഭാ​ഗങ്ങളാക്കി ക്രമീകരിക്കുക.ഇത് വേണ്ട സാധനം വേഗത്തിൽ കണ്ടെത്താൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

സോക്സ്, ബെൽറ്റ്, സ്കാർഫ്, ടൈ, എന്നിവ സ്റ്റോറേജ് ബോക്സുകളിലായി സൂക്ഷിച്ചുവെയ്ക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ഷർട്ട്, സാരി,മുണ്ടുകൾ,ബ്ലേസറുകൾ, എന്നിവ മാത്രം തൂക്കിയിടുക. ഇത് സ്ഥലം ലാഭിക്കാനും വേ​ഗത്തിൽ വസ്ത്രങ്ങൾ എടുക്കാനും സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ദിവസേന ഉപയോഗിക്കുന്ന വസ്ത്രങ്ങൾ എപ്പോഴും കൈ എത്തുന്ന ഭാഗങ്ങളിൽ സൂക്ഷിച്ച് വെക്കുക.

പ്രതീകാത്മക ചിത്രം | Pinterest

അപൂർവ്വമായി മാത്രം ഉപയോഗിക്കുന്ന വസ്ത്രങ്ങൾ മുകളിലോ അല്ലെങ്കിൽ താഴേയോ സൂക്ഷിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File