സമകാലിക മലയാളം ഡെസ്ക്
എല്ലാ സീസണുകളിലും ആളുകൾ ഇഷ്ടപ്പെടുന്ന പഴവർഗമാണ് പൈനാപ്പിൾ.
വെള്ളത്തിന്റെ അംശം കൂടുതലുള്ളതിനാലും മധുരം കുറവായതിനാലും ഡയറ്റ് ചെയ്യുന്നവർക്കും പൈനാപ്പിൾ പ്രിയപ്പെട്ടതാണ്.
എന്നാൽ പാകമാകാത്ത, രാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ച പൈനാപ്പിളാണ് ഇപ്പോൾ കൂടുതലും വിപണികളിൽ എത്തുന്നത്.
പൈനാപ്പിൾ വാങ്ങുമ്പോൾ നല്ല രീതിയിൽ പഴുത്താണെന്ന് മനസ്സിലാക്കാൻ ഇനി മുതൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
പൈനാപ്പിൾ പഴുത്തതാണോയെന്ന് അറിയാനുള്ള ഏറ്റവും എളുപ്പമാർഗം അതിന്റെ നിറമാണ്. അധികം പച്ചനിറമില്ലാത്ത സ്വർണ നിറത്തിലെ പൈനാപ്പിൾ കണ്ടാൽ അവ പഴുത്തതാണെന്ന് ഉറപ്പിക്കാം.
പൈനാപ്പിളിന്റെ പുറംതോടിൽ അമർത്തി നോക്കുക. പഴുത്തതാണെങ്കിൽ പുറംതോട് മൃദുലമായിരിക്കും. പഴുക്കാത്തവയുടെ പുറംതോടിന് നല്ല കട്ടിയുണ്ടായിരിക്കും.
പഴുത്ത പൈനാപ്പിളിന്റെ അടിവശത്ത് നല്ല മണമുണ്ടായിരിക്കും.
പൈനാപ്പിളിന് ഭാരക്കൂടുതലുൽ ആനുഭവപ്പെടുകയാണെങ്കിൽ അത് പഴുത്തതായിരിക്കും.
പൈനാപ്പിളിന്റെ മുകളിലത്തെ ഇല എളുപ്പത്തിൽ പറിച്ചെടുക്കാൻ കഴിയുന്നുണ്ടെങ്കിൽ അവ പഴുത്തതായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates