അവോക്കാഡോ പെട്ടന്ന് കേടുവരുന്നുണ്ടല്ലേ? ഇങ്ങനെ ചെയ്യൂ

സമകാലിക മലയാളം ഡെസ്ക്

നിരവധി ആരോ​ഗ്യ ഗുണങ്ങൾ അടങ്ങിയ പഴവർഗ്ഗമാണ് അവോക്കാഡോ.

Avocado | Pexels

വളരെ പെട്ടന്ന് പഴുക്കുന്നതും, പഴുത്ത് കഴിഞ്ഞാൽ പെട്ടന്ന് കേടുവരുന്നതുമാണ് അവോക്കാഡോ.

Avocado | Pexels

ശരിയായ രീതിയിൽ സൂക്ഷിച്ചാൽ അവോക്കാഡോ ദിവസങ്ങളോളം കേടുവരാതിരിക്കും.

Avocado | Pexels

അവോക്കാഡോ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ.

പ്രതീകാത്മക ചിത്രം | Pinterest

പകുതി മുറിച്ച ആവോക്കാഡോ വിത്തോടുകൂടി സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് വായു സമ്പർക്കം കുറയ്ക്കാൻ സഹായിക്കുന്നു. കൂടുതൽ ദിവസം കേടുവരാതെ ഇരിക്കാനും സഹായിക്കുന്നു.

Avocado | Pexels

അവോക്കാഡോ മുറിച്ച ഭാഗത്ത് അല്പം നാരങ്ങ നീര് പിഴിഞ്ഞൊഴിക്കാം. ഇത് അവോക്കാഡോയുടെ നിറം മാറുന്നതിനെ തടയുന്നു. ശേഷം ക്ലിങ് ഫിലിമിൽ പൊതിഞ്ഞ് വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി. 6 ദിവസത്തോളം അവോക്കാഡോ കേടുവരാതിരിക്കും.

പ്രതീകാത്മക ചിത്രം | Pinterest

വായുകടക്കാത്ത പാത്രത്തിൽ പകുതി വെള്ളം നിറച്ചതിന് ശേഷം അതിലേക്ക് മുറിച്ച അവോക്കാഡോ ഇടാം. ശേഷം അടച്ച് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചാൽ മതി. അതേസമയം ഇടയ്ക്കിടെ വെള്ളം മാറ്റാൻ മറക്കരുത്.

പ്രതീകാത്മക ചിത്രം | Pinterest

പഴുത്ത അവോക്കാഡോ ഫ്രീസറിൽ തന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇത് പെട്ടെന്ന് കേടായിപ്പോകുന്നു. ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ അവോക്കാഡോയുടെ ഘടനയിലും രുചിയിലും മാറ്റം സംഭവിക്കുന്നില്ല.

പ്രതീകാത്മക ചിത്രം | AI Generated

എപ്പോഴും അവോക്കാഡോ വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File