കൈകളിലെ മെഹന്തിയുടെ നിറം മങ്ങിയോ? ഇങ്ങനെ നീക്കം ചെയ്യാം

സമകാലിക മലയാളം ഡെസ്ക്

എത്ര മനോഹരമായ രീതിയിൽ അണിഞ്ഞാലും നിശ്ചിത ദിവസം കഴിയുമ്പോൾ മെഹന്തിയുടെ നിറം മങ്ങി തുടങ്ങും.

പ്രതീകാത്മക ചിത്രം | AI Generated

മങ്ങിയ മെഹന്തി കാണാൻ അഭംഗിയാണ്. കൈകളുടെ സ്വാഭാവിക ഭംഗി പോലും ഇവ ഇല്ലാതാക്കും.

പ്രതീകാത്മക ചിത്രം | AI Generated

നിറം മങ്ങി തുടങ്ങിയാൽ പിന്നെ എത്രയും വേഗം പൂർണമായും മാറ്റാനുള്ള വഴികൾ അന്വേഷിക്കുന്നവരാണ് ഏറെയും.

പ്രതീകാത്മക ചിത്രം | AI Generated

വീട്ടിൽ ലഭ്യമായ സാധാരണ വസ്തുക്കൾ ഉപയോഗിച്ച് മങ്ങി തുടങ്ങിയ മൈലാഞ്ചി നീക്കം ചെയ്യാം.

പ്രതീകാത്മക ചിത്രം | AI Generated

ടൂത്ത്പേസ്റ്റ്

നിറം മങ്ങിയ മൈലാഞ്ചിക്ക് മുകളിൽ ടൂത്ത് പേസ്റ്റ് പുരട്ടി ഉണങ്ങാൻ അനുവദിക്കുക. ശേഷം ഇത് കഴുകി കളയാം. തുടർച്ചയായ ദിവസങ്ങളിൽ ചെയ്യുന്നത് മെഹന്തി പെട്ടെന്ന് തുടച്ചു നീക്കാൻ സഹായിക്കും

പ്രതീകാത്മക ചിത്രം | AI Generated

നാരങ്ങ

ഒരു നാരങ്ങയെ രണ്ട് ഭാഗങ്ങളായി മുറിച്ച് ജ്യൂസ് കൈകളിലെ മെഹന്തിക്ക് മുകളിൽ നേരിട്ട് ഉരസുക. ശേഷം ചെറു ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം

പ്രതീകാത്മക ചിത്രം | AI Generated

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡപ്പൊടിയും നാരങ്ങയും ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. മെഹന്തി നിറം നീക്കം ചെയ്യാൻ ഇത് കൈകളിൽ പുരട്ടുക ശേഷം കഴുകി കളയാം.

പ്രതീകാത്മക ചിത്രം | AI Generated

ഉപ്പ്‌ വെള്ളം

ചൂട്‌ വെള്ളത്തിൽ ഉപ്പ്‌ ചേർത്ത്‌ കൈയും കാലും 20 മിനുട്ട്‌ നേരം അല്ലെങ്കിൽ വെള്ളം തണുക്കുന്നത്‌ വരെ അതിൽ മുക്കി വയ്‌ക്കുക. പല പ്രാവശ്യം ഇത്‌ ചെയ്‌താൽ മികച്ച ഫലം ലഭിക്കും.

പ്രതീകാത്മക ചിത്രം | AI Generated

ഒലിവ്‌ ഓയിലും ഉപ്പും

ഒലിവ്‌ എണ്ണയിൽ അൽപം ഉപ്പ്‌ ചേർത്ത്‌ മൈലാഞ്ചി ഇട്ട്‌ ഭാഗത്ത്‌ പുരട്ടുക. പത്ത്‌ മിനുട്ടിന്‌ ശേഷം വീണ്ടും പുരട്ടുക.

Olive oil and salt | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file