സമകാലിക മലയാളം ഡെസ്ക്
തിരക്കുകളും മാനസിക സമ്മർദ്ദവും നിറഞ്ഞ ഇന്നത്തെ ജീവിതത്തിൽ പലർക്കും നല്ല ഉറക്കം ലഭിക്കാറില്ല.
എന്നാൽ ചില ലളിതമായ ശീലങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തിയാൽ രാത്രി കൂടുതൽ സുഖമായി ഉറങ്ങാനും അടുത്ത ദിവസം ഉന്മേഷത്തോടെ എഴുന്നേൽക്കാനും കഴിയും
സുഖമായി ഉറങ്ങാനുള്ള ചില വഴികള്‍ നോക്കാം
അത്താഴം ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും കഴിച്ചിരിക്കണം.
കിടക്കുന്നതിന് മുന്‍പ് മദ്യം, പുകവലി, കാപ്പി എന്നിവ ഒഴിവാക്കാം.
ഇ-ഗാഡ്ജറ്റുകള്‍ ഒഴിവാക്കാം, ഉറങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ ഉള്‍പ്പടെയുള്ളവ മാറ്റിവയ്ക്കാം
പകലുറക്കം ഒഴിവാക്കാം. പകൽ മയക്കം ആവശ്യമെങ്കിൽ പത്തോ പതിനഞ്ചോ മിനിറ്റ് മാത്രമാകാം
ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് ഫയല്‍നോക്കുക, കണക്കുകൂട്ടുക എന്നീ പ്രവൃത്തികള്‍ ഒഴിവാക്കാം.
കിടക്ക ഉറങ്ങാനായി മാത്രം ഉപയോഗിക്കാം.
സുഖകരമായിരിക്കണം കിടപ്പുമുറിയിലെ അന്തരീക്ഷം ക്രമീകരിക്കാം. മങ്ങിയ വെളിച്ചം ഉത്തമം
ഉറങ്ങാനും ഉണരാനും കൃത്യമായ സമയക്രമം പാലിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates