സമകാലിക മലയാളം ഡെസ്ക്
പല്ലിന് മഞ്ഞ നിറം മാറി വെളുത്ത നിറം വരുവാന്‍ പലരും വില കൂടിയ മെഡിക്കല്‍ ട്രീറ്റ്‌മെന്റുകളെ ആശ്രയിക്കാറുണ്ട്.
പണം ചെലവാക്കാതെ നമുക്ക് വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് പല്ലിന്റെ മഞ്ഞനിറം മാറ്റാൻ കഴിയും.
ഉപ്പ്
ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ച് കഴിഞ്ഞതിന് ശേഷം ഒരൽപ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നത് നല്ലതാണ്. പല്ലുകളുടെ ഇടയിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഇത് ഗുണപ്രദമാണ്.
കാരറ്റ്
കാരറ്റിന്റെ നീരെടുത്ത് പല്ല് തേക്കുന്നത് നല്ലതാണ്. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യ്താൽ പല്ലിന്റെ നിറം വർദ്ധിക്കുക മാത്രമല്ല, പല്ലിന്റെ ആരോഗ്യത്തിനും സഹായിക്കും.
മഞ്ഞൾ പൊടി
മഞ്ഞൾ പൊടിയിൽ ഉപ്പും നാരങ്ങാനീരും യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയതിന് ശേഷം പല്ലു തേക്കാം. ദിവസവും രണ്ട് നേരം ഈ മിശ്രിതം കൊണ്ട് പല്ലു തേക്കുന്നത് നല്ലതാണ്.
പഴത്തൊലി/ഓറഞ്ച് തൊലി
പഴത്തൊലിയോ ഓറഞ്ച് തൊലിയോ ഉപയോഗിച്ച് പല്ലുകളിൽ നന്നായി ഉരസുക. ദിവസവും രണ്ട് നേരം ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
തുളസിയില
പല്ലിലെ മഞ്ഞക്കറ കളയാൻ സഹായിക്കുന്ന മികച്ച മാർഗമാണ് തുളസിയില. തുളസിയില കഴുകി ഉണക്കിയതിന് ശേഷം പൊടിക്കുക. ഈ പൊടി ഉപയോഗിച്ച് പല്ല് തേക്കുന്നത് നല്ലതാണ്. ദിവസവും ഇങ്ങനെ ചെയ്താൽ പല്ലിന്റെ മഞ്ഞ നിറം പെട്ടന്ന് തന്നെ മാറും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates