വേനൽക്കാലത്ത് തൈര് പെട്ടന്ന് പുളിച്ച് പോകുന്നത് തടയാൻ ഇവ പരീക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

ചൂട് കൂടുന്നതോടെ തൈര് വളരെ വേഗത്തിൽ ഫെർമെന്റ് ആയി രുചിയും ഗുണവും മാറാം.

Curd | Pinterest

എന്നാൽ ചില ചെറിയ ട്രിക്കുകൾ ഉപയോഗിച്ചാൽ തൈര് കൂടുതൽ ദിവസം ഫ്രഷായി സൂക്ഷിക്കാം.

Curd | Pinterest

തൈര് പെട്ടെന്ന് പുളിക്കാതിരിക്കാൻ സഹായിക്കുന്ന ചില ലളിത മാർഗങ്ങൾ അറിയാം.

Curd | Pinterest

തൈര് ഉറയൊഴിക്കാൻ എപ്പോഴും ഫ്രഷ് ആയ പാസ്ചറൈസ്ഡ് പാൽ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കാലാവധി തീരാറായ പാൽ ഉപയോഗിക്കുന്നത് അതിലെ ബാക്ടീരിയകളുടെ അളവ് കൂടുതലായതിനാൽ പെട്ടെന്ന് പുളിക്കാൻ കാരണമാകും.

Curd | Pinterest

ഉറയൊഴിക്കുന്ന പാത്രങ്ങൾ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കേണ്ടതും അത്യാവശ്യമാണ്. പാത്രങ്ങളിൽ ബാക്കിയുള്ള അണുക്കൾ പുളിപ്പ് പ്രക്രിയയെ ബാധിക്കുകയും തൈര് വേഗം കേടാകാൻ കാരണമാവുകയും ചെയ്യും.

Curd | Pinterest

വേനൽക്കാലത്ത് തൈര് ഉറയൊഴിക്കാൻ വെക്കുമ്പോൾ അടുക്കളയിൽ നേരിട്ട് വെയിൽ അടിക്കാത്തതോ അമിതമായ ചൂടില്ലാത്തതോ ആയ ഒരു സ്ഥലം തിരഞ്ഞെടുക്കണം.

Curd | Pinterest

തൈര് നന്നായി സെറ്റായി കഴിഞ്ഞാൽ ഉടൻ തന്നെ വായു കടക്കാത്ത ഒരു പാത്രത്തിലേക്ക് മാറ്റി ഫ്രിജിൽ വെക്കേണ്ടത് അത്യാവശ്യമാണ്. തണുപ്പുള്ള അന്തരീക്ഷം ബാക്ടീരിയകളുടെ വളർച്ചയെ പതുക്കെയാക്കുകയും തൈര് പെട്ടെന്ന് കേടാകാതിരിക്കാൻ സഹായിക്കുകയും ചെയ്യും.

Curd | Pinterest

കൂടുതൽ കാലം തൈര് കേടാകാതെ ഇരിക്കണമെങ്കിൽ 1.6 ഡിഗ്രി സെൽഷ്യസിനും 4.4 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനിലയിൽ ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്.

Curd | Pinterest

തൈര് എടുക്കാന്‍ എപ്പോഴും വൃത്തിയുള്ള സ്പൂൺ മാത്രം എടുക്കുക.

Curd | Pinterest

അച്ചാർ, വെളുത്തുള്ളി തുടങ്ങിയ രൂക്ഷഗന്ധമുള്ള സാധനങ്ങളിൽ നിന്ന് തൈര് മാറ്റി സൂക്ഷിക്കുന്നത് അതിന്റെ തനത് രുചി മാറാതെ ഇരിക്കാൻ സഹായിക്കും.

Curd | Pinterest

പാത്രം മുഴുവനായി ഇളക്കാതെ, ആവശ്യമുള്ളത് മാത്രം എടുക്കുക. ഇടയ്ക്കിടെ ഇളക്കുന്നത് വെള്ളമൂറി പുളിക്കാൻ കാരണമാകും.

Curd | Pinterest

തൈര് ഉറച്ചു കഴിഞ്ഞാൽ രണ്ടോ മൂന്നോ ചെറിയ ഉള്ളി തൊലി കളഞ്ഞ് അതിൽ ഇട്ടു വെക്കുന്നത് പുളിപ്പ് കുറയ്ക്കാൻ സഹായിക്കും. തൈരിലെ അമിതമായ പുളിപ്പിനെ വലിച്ചെടുക്കാൻ ഉള്ളിക്ക് പ്രത്യേക കഴിവുണ്ട്.

Shallots | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File