സമകാലിക മലയാളം ഡെസ്ക്
രാവിലെ ഫ്രഷായി ഉണരണമെങ്കിൽ രാത്രി നല്ല ഉറക്കം കിട്ടണം.
അതിനായി രാത്രി മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കണം.
ബദാം,ചീര,വാഴപ്പഴം എന്നിവ രാത്രി കഴിക്കുന്നത് പേശികൾക്ക് അയവ് വരുത്താനും നല്ല ഉറക്കത്തിനും സഹായിക്കും.
രാത്രി ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസ്സ് ചെറുചൂടുള്ള പാൽ കുടിക്കുന്നത് നല്ലതാണ്.
രാത്രിയിൽ അമിതമായി എണ്ണയും മസാലയും ചേർന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.ഇത് ദഹനക്കേടുണ്ടാക്കി ഉറക്കം കെടുത്തും.
രാവിലെ എഴുന്നേറ്റ ഉടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നിർജലീകരണം തടയും.
രാവിലെ ചായയ്ക്കും കാപ്പിയ്ക്കും മുൻപ് 4-5 കുതിർത്ത ബദാമോ ഒരു ഈന്തപ്പഴമോ കഴിക്കുന്നത് ശരീരത്തിന് ഊർജം നൽകും.
ഇഞ്ചി ചേർത്ത ചായയോ ചെറുചൂടുള്ള നാരങ്ങാവെള്ളമോ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ഉന്മേഷം നൽകുകയും ചെയ്യും.
ബ്രേക്ക് ഫാസ്റ്റ് ഒരിക്കലും ഒഴിവാക്കരുത്. ഓട്സ്, മുട്ട, ചെറുപയർ പുഴുങ്ങിയത്, കടലക്കറി കൂട്ടിയ പുട്ട്, അല്ലെങ്കിൽ ഇഡ്ഡലി-സാമ്പാർ എന്നിവ നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates