സമകാലിക മലയാളം ഡെസ്ക്
അസിഡിറ്റി ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍.
ചിലരില്‍ വയറ് വേദനയും ഉണ്ടാകാം. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.
അസിഡിറ്റിയെ തടയാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കഫൈന്‍ അടങ്ങിയ ഭക്ഷണം പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവയും ഒഴിവാക്കുക.
ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ പഴങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് അസിഡിറ്റിയുള്ളവര്‍ക്ക് നല്ലത്.
ഉരുളക്കിഴങ്ങ്, ബീന്‍സ് എന്നിവയും അസിഡിറ്റി ഉണ്ടാക്കാം. ഇവ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
ചിലരില്‍ പാല്‍, ചായ, വെണ്ണ എന്നിവയും അസിഡിറ്റി ഉണ്ടാക്കാം. അവയും തെരഞ്ഞെടുത്ത് ഒഴിവാക്കാം
സോയാബീന്‍, ഓട്സ്, അണ്ടിപ്പരിപ്പ് തുടങ്ങിയ പലതും ചിലര്‍ക്ക് അസിഡിറ്റി ഉണ്ടാക്കാം. ഇത്തരത്തില്‍ അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കള്‍ സ്വയം കണ്ടെത്തി ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധ വേണം.
അച്ചാറുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.
ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.
ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാൻ ശ്രമിക്കുക. ഒരുപാട് ആഹാരം ഒരുമിച്ച് കഴിച്ചാൽ ഇത് ദഹനത്തെ സാരമായി ബാധിക്കുകയും ആസിഡ് ഉത്പാദനം കൂടാൻ കാരണമാവുകയും ചെയ്യും.
ദഹനത്തെ സഹായിക്കാൻ ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക.
ഇഞ്ചിയും ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകമാണ്. അതിനാല്‍ ഇഞ്ചി ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
കട്ടത്തൈര് കഴിക്കുന്നതും ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കും.
പുതിനയിലയും ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates