സമകാലിക മലയാളം ഡെസ്ക്
ഓരോ ദിവസം കഴിയുന്തോറും കേരളത്തിൽ ചൂട് കനത്തു വരികയാണ്.
എസി ഉണ്ടെങ്കിലും ഉപയോഗം കൂടുന്നതനുസരിച്ച് വിദ്യുതി ബില്ലും കുതിച്ചുയരുകയാണ്.
പഴമക്കാർ പരീക്ഷിച്ചിരുന്ന ചില എളുപ്പവഴികളിലൂടെ നമുക്ക് വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ സാധിക്കും.
ജനലുകൾ അടയ്ക്കുക
ഉച്ചയ്ക്ക് 11 മണി മുതൽ വൈകിട്ട് 4 മണി വരെ ജനലുകളും കർട്ടനുകളും അടച്ചിടുക. പുറത്തെ ചൂടുള്ള കാറ്റ് അകത്തേക്ക് വരുന്നത് തടഞ്ഞാൽ തന്നെ വീടിനുള്ളിലെ താപനില കുറയും
ചെടികൾ വളർത്താം
മണിപ്ലാന്റ്, സ്നേക്ക് പ്ലാന്റ് , അലോവേര തുടങ്ങിയ ഇൻഡോർ ചെടികൾ മുറിക്കുള്ളിലെ വായു തണുപ്പിക്കാൻ സഹായിക്കും. ഇവ വായുവിലെ ഈർപ്പം നിലനിർത്തുന്നതിനാൽ മുറിക്കുള്ളിൽ നല്ല കുളിർമ അനുഭവപ്പെടും.
എക്‌സ്‌ഹോസ്റ്റ് ഫാൻ
അടുക്കളയിലെയും ബാത്റൂമിലെയും എക്‌സ്‌ഹോസ്റ്റ് ഫാനുകൾ വൈകുന്നേരങ്ങളിൽ പ്രവർത്തിപ്പിക്കുക. ഇത് വീടിനുള്ളിൽ കെട്ടിക്കിടക്കുന്ന ചൂടുവായുവിനെ പുറത്തേക്ക് തള്ളാൻ സഹായിക്കും.
ടെറസിന് മുകളിൽ വെള്ളം നനയ്ക്കാം
സൂര്യൻ താഴ്ന്ന ശേഷം ടെറസിന് മുകളിൽ അല്പം വെള്ളം നനയ്ക്കുന്നത് സ്ലാബ് തണുപ്പിക്കാൻ സഹായിക്കും. ഇത് രാത്രിയിൽ വീടിനുള്ളിലെ ‘പുഴുക്കം’ ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണ്.
ടെറസിൽ ഉണങ്ങിയ തെങ്ങോലകൾ നിരത്തിയിടുക
ടെറസിന് മുകളിൽ ഉണങ്ങിയ തെങ്ങോലകൾ നിരത്തിയിട്ടതിന് ശേഷം വൈകുന്നേരങ്ങളിൽ നനച്ചുകൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് ഒരു പരിധി വരെ വീടിനുള്ളിലെ ചൂടിനെ നിയന്ത്രിക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates