ഈ ഒരൊറ്റ ഐറ്റം മതി മുഖത്തെ കരിവാളിപ്പിനോട് ബൈ പറയാൻ

സമകാലിക മലയാളം ഡെസ്ക്

മുഖത്തെ കരിവാളിപ്പ് ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശനമാണ്.

പ്രതീകാത്മക ചിത്രം

എന്നാൽ അടുക്കളയിൽ എളുപ്പത്തിൽ ലഭിക്കുന്ന തക്കാളി ഉപയോഗിച്ച് മുഖത്തെ കരുവാളിപ്പ് കുറയ്ക്കാനും സ്വാഭാവിക തിളക്കം തിരികെ നേടാനും കഴിയും

Tomato for face

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ, വിറ്റാമിൻ സി, ആന്റി-ഓക്സിഡന്റുകൾ എന്നിവ ചർമ്മത്തെ സംരക്ഷിക്കാനും മുഖത്തിലെ കരുവാളിപ്പ് കുറയ്ക്കാനും സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

Tomato

മുഖത്തെ കരുവാളിപ്പ് മാറ്റാൻ പരീക്ഷിക്കാം തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ

Tomato for face

1-2 ടേബിൾ സ്പൂൺ തക്കാളി നീര്, 1 ടീസ്പൂൺ കടലമാവ്, 1 ടീസ്പൂൺ തേൻ എന്നിവ ചേർത്ത് പാക്ക് ഉണ്ടാക്കുക. 20 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

Tomato juice, gram flour powder, honey

1 ടേബിൾ സ്പൂൺ തക്കാളി പൾപ്പ്, 1 ടീസ്പൂൺ തേൻ, 1/2 ടീസ്പൂൺ നാരങ്ങ നീര് എന്നിവ ചേർത്ത് 15 മിനിറ്റ് നേരം വച്ച ശേഷം മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകുക. എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചർമ്മത്തിന് സഹായിക്കുന്ന മികച്ചൊരു പാക്കാണിത്.

Tomato, honey and lemon

ഒരു സ്പൂൺ തക്കാളി പേസ്റ്റിലേക്ക് അൽപം മുൾട്ടാണി മിട്ടി ചേർക്കുക.. 15 മിനിറ്റ് നേരം സെറ്റാകാൻ മാറ്റി വയ്ക്കുക. ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക.

tomato and multani mitty

ഒരു പഴുത്ത തക്കാളിയിൽ 1 ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലും ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം 20 മിനുട്ട് നേരം സെറ്റാകാൻ മാറ്റിവയ്ക്കുക. ശേഷം മുഖത്തിടുക. വരണ്ട ചർമ്മത്തിന് മികച്ചതാണ് ഈ പാക്ക്.

Tomato, aloe vera gel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika