സമകാലിക മലയാളം ഡെസ്ക്
മഞ്ഞൾ വെറുതെ അങ്ങ് ഉപയോഗിച്ചാൽ വേണ്ട ഗുണങ്ങൾ കിട്ടണമെന്നില്ല. അതിന് പറ്റിയ മാർഗമാണ് ഐസ് ക്യൂബുകളാക്കി ഉപയോഗിക്കുക എന്നത്.
മഞ്ഞളിൽ അടങ്ങിയ 'കുർകുമിൻ' ചർമ്മത്തിലെ അമിത പിഗ്മെന്റേഷനും കറുത്ത പാടുകളും വേഗത്തിൽ കുറയ്ക്കുന്നു. കൂടാതെ ഇതിലെ ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു.
ഐസ് ക്യൂബ് മുഖത്ത് മസാജ് ചെയ്യുമ്പോൾ വലിയ സുഷിരങ്ങൾ ചുരുങ്ങുകയും ചർമ്മം കൂടുതൽ മൃദുവാകുകയും ചെയ്യും.
തണുത്ത ഐസ് മസാജ് മുഖത്തെ രക്തയോട്ടം വർദ്ധിപ്പിച്ച് പെട്ടെന്ന് ഒരു ഇൻസ്റ്റൻ്റ് ഗ്ലോ നൽകുന്നു.
മഞ്ഞൾ ഐസ് ക്യൂബുകൾ വീട്ടിൽ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാമെന്നും ഉപയോഗിക്കേണ്ട ശരിയായ രീതി എന്താണെന്നും നോക്കാം.
ആവശ്യമായ വസ്തുക്കൾ
കസ്തൂരിമഞ്ഞൾ പൊടി - ഒരു ടേബിൾസ്പൂൺ
പനിനീര് - അര കപ്പ്
തിളപ്പിച്ചാറ്റിയ വെള്ളം - അര കപ്പ്
ഒരു പാത്രത്തിൽ വെള്ളവും പനിനീരും എടുക്കുക. ഇതിലേക്ക് കസ്തൂരിമഞ്ഞൾ പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക.
ഈ മിശ്രിതം ഒരു ഐസ് ട്രേയിലേക്ക് ഒഴിച്ച് നാല് മുതൽ അഞ്ച് മണിക്കൂർ വരെ ഫ്രീസറിൽ വെച്ച് കട്ടയാക്കുക.
രാവിലെയോ രാത്രിയിലോ നിങ്ങൾക്ക് മുഖത്ത് ഈ എസ് ക്യൂബുകൾ ഉപയോഗിക്കാവുന്നതാണ്.
Turmeric ice cubes for glowing skin care
പുറത്തുപോകുന്നതിന് മുമ്പ് ഉപയോഗിക്കരുത്. മഞ്ഞളിൻ്റെ നിറം മുഖത്ത് വരാനുള്ള സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates