SREELAKSHMI P M
രാത്രി ഉറങ്ങുന്നതിനു മുൻപ് കുടിക്കാവുന്ന ഒരു പാനീയമാണ് മഞ്ഞൾ ചേർത്ത ചെറുചൂടുള്ള പാൽ. മഞ്ഞൾ ചേർത്ത പാൽ കുടിക്കുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങൾ അറിയാം
നല്ല ഉറക്കം ലഭിക്കുന്നു
പാൽ സ്വാഭാവികമായ ഉറക്കം നല്‍കുന്ന പാനീയമാണ്. മഞ്ഞളിന്റെ ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങൾ നാഡീവ്യവസ്ഥയെ ശാന്തമാക്കി എളുപ്പത്തിൽ ഉറക്കം വരാനും സഹായിക്കും.
സന്ധികള്‍ക്കും പേശികൾക്കും സംരക്ഷണം
മഞ്ഞളിലെ പ്രധാന ഘടകമായ കുർകുമിൻ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ്. രാത്രിയിൽ മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് പേശീ വേദന, സന്ധി വേദന, ശരീരത്തിലെ മുറുക്കം, എന്നിവ കുറയ്ക്കുന്നു.
പ്രതിരോധശേഷി വർധിപ്പിക്കുന്നു
മഞ്ഞൾ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്ന ഔഷധമാണ്. ബാക്ടീരിയ, വൈറസ് എന്നിവയ്ക്കെതിരെ പ്രവർത്തിക്കാൻ കഴിയുന്ന സംയുക്തങ്ങൾ ഇതിലുള്ളതിനാൽ അണുബാധയെ തടയാൻ ശരീരത്തിന് സാധിക്കുന്നു
ദഹനം മെച്ചപ്പെടുത്തുന്നു
ചൂടുള്ള പാലും മഞ്ഞളും ശരീരത്തിന് അകത്തെത്തെമ്പോഴേക്കും ദഹനം മെച്ചപ്പെടും. രാത്രി ഈ പാനീയം കുടിക്കുന്നത് അന്നനാളം ശാന്തമാക്കുകയും വിഷമുക്തമാക്കുകയും ചെയ്യുന്നു.
ശരീരത്തെ വിഷമുക്തമാക്കുന്നു
മഞ്ഞൾ, കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും വിഷാംശങ്ങൾ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിന് സുഖവും സന്തുലനവും പ്രദാനം ചെയ്യാന്‍ ഈ പാനീയത്തിനു കഴിയും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
മഞ്ഞളിലുള്ള കുർക്കുമിൻ ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾക്കോ അതല്ലെങ്കിൽ പ്രിഡയബെറ്റിക് ആയവർക്കോ മിതമായ അളവിൽ കുടിക്കാവുന്ന ആരോഗ്യകരമായ പാനീയമാണ് ഇത്.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ രക്തക്കുഴലുകളിലെ വീക്കം കുറച്ച്, രക്തയോട്ടം മെച്ചപ്പെടുത്തുകയും കൊളസ്ട്രോൾ നില നിയന്ത്രിക്കുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates