സമകാലിക മലയാളം ഡെസ്ക് & അഞ്ജു സി വിനോദ്
വിഷാദം എല്ലാവരിലും ഒരേ രീതിയിലല്ല പ്രകടമാകുന്നത്. വിഷാദരോഗത്തിന് പല രൂപങ്ങളുണ്ട്. ഓരോന്നിനും വ്യത്യസ്തമായ ലക്ഷണങ്ങളും സ്വഭാവങ്ങളുമുണ്ട്.
മേജർ ഡിപ്രസീവ് ഡിസോർഡർ
തുടർച്ചയായ ദുഃഖവും നിരാശയും അനുഭവപ്പെടുക. ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ക്ഷീണം, ഏകാഗ്രതക്കുറവ്, കുറ്റബോധം എന്നിവ അനുഭവപ്പെടുക. സാധാരണയായി രണ്ടാഴ്ചയെങ്കിലും ലക്ഷണങ്ങൾ നീണ്ടുനിൽക്കും.
പെർസിസ്റ്റന്റ് ഡിപ്രസീവ് ഡിസോർഡർ
ദീർഘകാലം നീണ്ടുനിൽക്കുന്ന വിഷാദാവസ്ഥ. ആത്മവിശ്വാസം കുറയുക. എപ്പോഴും നിരാശയും ക്ഷീണവും. ദൈനംദിന കാര്യങ്ങളിൽ താൽപര്യം കുറയുക. മുതിർന്നവരിൽ കുറഞ്ഞത് രണ്ടുവർഷമെങ്കിലും നീണ്ടുനിൽക്കാം.
സീസണൽ അഫക്ടീവ് ഡിസോർഡർ
പ്രത്യേക കാലാവസ്ഥയിലോ സീസണിലോ വിഷാദം അനുഭവപ്പെടുക. ഊർജക്കുറവും അമിതമായ ഉറക്കവും. മധുരവും കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണവും കഴിക്കാനുള്ള ആഗ്രഹം വർധിക്കുക.
പ്രസവാനന്തര വിഷാദം
പ്രസവശേഷം കടുത്ത സങ്കടവും ഉത്കണ്ഠയും അനുഭവപ്പെടുക. കുഞ്ഞിനോട് അടുപ്പം തോന്നാൻ ബുദ്ധിമുട്ട്. അമിതമായ കുറ്റബോധവും ആത്മവിശ്വാസക്കുറവും. ശരിയായ ചികിത്സ ആവശ്യമായ അവസ്ഥയാണിത്.
ആങ്‌സൈറ്റി ഡിസ്ട്രസ് ഉള്ള വിഷാദം
വിഷാദത്തോടൊപ്പം അമിതമായ ഉത്കണ്ഠ. എന്തെങ്കിലും മോശം സംഭവിക്കുമെന്ന ഭയം. അസ്വസ്ഥതയും പരിഭ്രാന്തിയും. ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്.
അറ്റിപ്പിക്കൽ ഡിപ്രഷൻ
സന്തോഷകരമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ താൽക്കാലികമായി മാനസികാവസ്ഥ മെച്ചപ്പെടുക. അമിതമായ ഉറക്കവും വിശപ്പും. വിമർശനങ്ങളോട് അമിതമായ വൈകാരിക പ്രതികരണം.
മെലങ്കോളിക് ഡിപ്രഷൻ
ഇഷ്ടപ്പെട്ട കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താനാകാതിരിക്കുക. കടുത്ത നിരാശയും ദുഃഖവും. പുലർച്ചെ തന്നെ വിഷാദം കൂടുതലായി അനുഭവപ്പെടുക. വിശപ്പും ശരീരഭാരവും കുറയുക.
സൈക്കോട്ടിക് ഫീച്ചേഴ്സ് ഉള്ള വിഷാദം
കടുത്ത വിഷാദത്തോടൊപ്പം യാഥാർഥ്യബോധത്തെ ബാധിക്കുന്ന ലക്ഷണങ്ങൾ. ഇല്ലാത്ത കാര്യങ്ങൾ കേൾക്കുകയോ കാണുകയോ ചെയ്യുക.
തനിക്ക് ഗുരുതരമായ തെറ്റ് സംഭവിച്ചുവെന്ന തെറ്റായ വിശ്വാസം. കടുത്ത കുറ്റബോധവും ഭയവും. അടിയന്തര മാനസികാരോഗ്യ വിദഗ്ധ ചികിത്സ ആവശ്യമായ അവസ്ഥയാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates