സമകാലിക മലയാളം ഡെസ്ക്
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയായ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം (യുപിഎസ്) ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍
ഏപ്രില്‍ ഒന്നുമുതല്‍ ഏകീകൃത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു
2004 ജനുവരി ഒന്നുമുതല്‍ കേന്ദ്രസര്‍വീസില്‍ പ്രവേശിപ്പിച്ചവര്‍ക്ക് യുപിഎസില്‍ ചേരുകയോ അല്ലെങ്കില്‍ നിലവിലെ എന്‍പിഎസില്‍ തുടരുകയോ ചെയ്യാം. എന്‍പിഎസിലുള്ളവര്‍ക്ക് യുപിഎസിലേക്ക് മാറാന്‍ കഴിയും.
2025 ഏപ്രില്‍ 1നോ അതിനുശേഷമോ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളില്‍ പുതുതായി നിയമിതരായവര്‍, ജോലിയില്‍ പ്രവേശിച്ച് 30 ദിവസത്തിനുള്ളില്‍ യുപിഎസ് തെരഞ്ഞെടുക്കേണ്ടതുണ്ട്.
ജീവനക്കാര്‍ വേതനത്തിന്റെ 10 ശതമാനവും സര്‍ക്കാര്‍ 18.5 ശതമാനവുമാണ് വിഹിതമായി പ്രതിമാസം നല്‍കുന്നത്. എന്‍പിഎസില്‍ സര്‍ക്കാര്‍ വിഹിതം 14 ശതമാനം മാത്രമാണ്.
വിരമിക്കുന്നതിന് തൊട്ടുമുന്‍പുള്ള 12മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം വരെ പെന്‍ഷന്‍ ഉറപ്പാക്കും
പൂര്‍ണ പെന്‍ഷന് 25 വര്‍ഷം സര്‍വീസ് വേണം.10നും 25നും ഇടയ്ക്ക് വര്‍ഷം സര്‍വീസുള്ളവരുടെ പെന്‍ഷന്‍ ഇതേ മാനദണ്ഡങ്ങള്‍ വച്ച് ആനുപാതികമായി കണക്കാക്കും.
പത്തുവര്‍ഷം സര്‍വീസുള്ളവര്‍ക്ക് മിനിമം 10000 രൂപ പെന്‍ഷന്‍ ഉറപ്പാക്കും, പത്തുവര്‍ഷത്തില്‍ താഴെയുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല
പെന്‍ഷനൊപ്പം ക്ഷാമാശ്വാസവും ലഭിക്കുമെന്നതിനാല്‍ വിലക്കയറ്റത്തിന്റെ ഭാരം ബാധിക്കില്ലെന്ന് കേന്ദ്രം
പിരിച്ചുവിടപ്പെടുകയോ രാജിവെയ്ക്കുകയോ ചെയ്യുന്നവര്‍ക്ക് യുപിഎസ് പദ്ധതിപ്രകാരമുള്ള പെന്‍ഷന് അര്‍ഹത ഉണ്ടാവില്ല
ജീവനക്കാര്‍ മരിച്ചാല്‍, അവരുടെ പെന്‍ഷന്റെ 60 ശതമാനം കുടുംബപെന്‍ഷനായി നല്‍കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates