വിലാസം ഇനി 12 അക്ക നമ്പര്‍, ഇന്ത്യയിലെ ഏത് സ്ഥലവും അറിയാം; എന്താണ് ഡിജിപിന്‍?

സമകാലിക മലയാളം ഡെസ്ക്

അടിയന്തര പ്രതികരണ സമയം കുറയ്ക്കുന്നതിനും പൗരന്മാര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനും ഡിജിറ്റല്‍ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് തപാല്‍ വകുപ്പ്

digipin

ഭൂമിശാസ്ത്രപരമായ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ വിലാസ സംവിധാനമാണ് തപാല്‍ വകുപ്പ് അടുത്തിടെ ആരംഭിച്ചത്. വിദൂര ഗ്രാമപ്രദേശങ്ങളില്‍ പോലും സേവനം ലഭ്യമാക്കാന്‍ ഇതുവഴി സാധിക്കുമെന്ന് തപാല്‍ വകുപ്പ് അവകാശപ്പെടുന്നു.

digipin

നിലവിലുള്ള പിന്‍ കോഡ് സംവിധാനത്തെ അപ്‌ഗ്രേഡ് ചെയ്താണ് ഇത് നടപ്പാക്കുന്നത്. പ്രദേശം അടിസ്ഥാനമാക്കി ഓരോ വീടിനെയും ഓഫീസിനെയും സവിശേഷമായി കാണുന്നു എന്നതാണ് പ്രത്യേകത

digipin

നാഷണല്‍ അഡ്രസ്സിംഗ് ഗ്രിഡ് അല്ലെങ്കില്‍ ഡിജിറ്റല്‍ പോസ്റ്റല്‍ ഇന്‍ഡക്‌സ് നമ്പര്‍ സേവന വിതരണവും അടിയന്തര പ്രതികരണവും വേഗത്തിലാക്കുമെന്ന് തപാല്‍ വകുപ്പ് അവകാശപ്പെടുന്നു

digipin

ഐഎസ്ആര്‍ഒ, ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, (നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍ എന്നിവയുമായി സഹകരിച്ചാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്

digipin

ഡിജിറ്റല്‍ പിന്‍ (DIGIPIN) എന്നത് 12 അക്ക ആല്‍ഫാന്യൂമെറിക് കോഡാണ്. ചുരുക്കത്തില്‍, ഓരോ വീടിനും സവിശേഷമായ ഒരു വിലാസ സംവിധാനം ലഭിക്കുന്നു. ഇതൊരു ഓപ്പണ്‍ സോഴ്സ്, ജിയോ-കോഡഡ്, ഗ്രിഡ് അധിഷ്ഠിത ഡിജിറ്റല്‍ വിലാസ സംവിധാനമാണ്.

digipin

പുതിയ സംവിധാനം കൂടുതല്‍ വ്യാപകമാകുമ്പോള്‍ ഒരാള്‍ പേരും വീട്ടുനമ്പറും നല്‍കുന്നതിന് പകരം ഡിജിപിന്‍ നല്‍കിയാല്‍ തന്നെ സേവനം ലഭ്യമാകും. ഒരു പ്രത്യേക സ്ഥലത്തിന്റെ DIGIPIN ലഭിക്കുന്നതിന് അക്ഷാംശ, രേഖാംശ കോര്‍ഡിനേറ്റുകള്‍ ഉപയോഗിക്കുകയും ലൊക്കേഷന്‍ മാപ്പിംഗ് ലളിതമാക്കുകയും ചെയ്യുന്നു.

digipin

ഇന്ത്യന്‍ തപാല്‍ സേവനത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന പിന്‍ കോഡ് സംവിധാനം 1972 ലാണ് തപാല്‍ വകുപ്പ് സ്വീകരിച്ചത്.

digipin

ഡിജിപിന്‍ അടിസ്ഥാനമാക്കിയുള്ള ജിയോ-ലൊക്കേഷന്‍ നടപ്പിലാക്കുകയാണെങ്കില്‍ സര്‍ക്കാര്‍ സംരംഭങ്ങളും ആനുകൂല്യങ്ങളും ബുദ്ധിമുട്ടില്ലാതെ ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കും.'നോ യുവര്‍ ഡിജിപിന്‍' പോര്‍ട്ടല്‍ നിര്‍ദ്ദിഷ്ട നമ്പര്‍ ഉടനടി ലഭിക്കാന്‍ സഹായിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

digipin