വണ്‍പ്ലസ് 13 മുതല്‍ ഷവോമി 15 വരെ; പുതിയ ഏഴു ഫോണുകളുടെ ഇന്ത്യന്‍ ലോഞ്ച് അറിയാം

സമകാലിക മലയാളം ഡെസ്ക്

പുതിയ സ്‌നാപ്ട്രാഗണ്‍ 8 എലിറ്റ് ചിപ്‌സെറ്റോടെ വരുന്ന വണ്‍പ്ലസ് 13 ഈ മാസം 31ന് ചൈനയില്‍ ലോഞ്ച് ചെയ്യും. ജനുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും.

വണ്‍പ്ലസ് | IMAGE CREDIT:ONEPLUS

പുതിയ സ്‌നാപ്ട്രാഗണ്‍ 8 എലിറ്റ് കരുത്തുപകരുന്ന റിയല്‍മി ജിടി 7 പ്രോ നവംബര്‍ നാലിന് ചൈനയില്‍ ലോഞ്ച് ചെയ്യും. ഇന്ത്യയില്‍ നവംബറില്‍ അവതരിപ്പിക്കും.

ജിടി 7 പ്രോ നവംബറില്‍ ഇന്ത്യന്‍ വിപണിയില്‍ | image credit: REALME

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ x200 സീരീസ് ഇതിനോടകം തന്നെ ചൈനയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഡിസംബറില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്

വിവോ | image credit: VIVO

ഓപ്പോയുടെ പുതിയ ഫോണ്‍ ആയ ഫൈന്‍ഡ് x8 സീരീസ് നാളെ ചൈനയില്‍ അവതരിപ്പിക്കും. ദീപാവലിക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും

ഓപ്പോ | ഫയൽ

ഐക്യൂഒഒയുടെ പുതിയ ഫോണ്‍ ആയ 13 ഈ മാസം 30ന് ചൈനയില്‍ അവതരിപ്പിക്കും. ഡിസംബര്‍ മൂന്നിനാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുക.

ഐക്യൂഒഒ ഫോൺ | IMAGE CREDIT:iqoo

സാംസങ് ഗാലക്‌സി s25 സീരീസ് ജനുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും

സാംസങ് ഗാലക്‌സി ഫോൺ | IMAGE CREDIT: SAMSUNG

ഷവോമിയുടെ പുതിയ ഫോണായ ഷവോമി 15 ഇതിനോടകം തന്നെ ചൈനയില്‍ ലോഞ്ച് ചെയ്ത് കഴിഞ്ഞു. ജനുവരിയ്ക്ക് ശേഷം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷവോമി ഫോൺ | IMAGE CREDIT: Xiaomi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates