ആധാര്‍ കാര്‍ഡില്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണോ?, ഗുണങ്ങള്‍ അറിയാം

സമകാലിക മലയാളം ഡെസ്ക്

ബാങ്കിങ് മുതല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വരെയുള്ള വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഇന്ന് അത്യന്താപേക്ഷിതമാണ്.

Aadhaar | ians

ആധാര്‍ എന്റോള്‍മെന്റിന് മൊബൈല്‍ നമ്പറോ ഇമെയില്‍ ഐഡിയോ നല്‍കണമെന്ന് നിര്‍ബന്ധമല്ല. എന്നാലും, ആധാര്‍ ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് സംബന്ധിച്ച അപ്ഡേറ്റുകള്‍ സ്വീകരിക്കുന്നതിനും OTP അടിസ്ഥാനമാക്കി വിവിധ ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ ലഭിക്കുന്നതിനും ആധാര്‍ കാര്‍ഡില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ക്കുന്നത് നല്ലതാണ്.

സര്‍ക്കാര്‍ സേവനങ്ങള്‍, ബാങ്കിംഗ് അല്ലെങ്കില്‍ ഇ-കെവൈസി പ്രക്രിയകള്‍ എന്നിവ ആക്‌സസ് ചെയ്യുമ്പോള്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഓതന്റിക്കേഷനായി ഒടിപി അയയ്ക്കാന്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നു.

പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍, മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി, ബാങ്ക് അക്കൗണ്ടുകള്‍ തുറക്കല്‍ തുടങ്ങിയ നിരവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് സ്ഥിരീകരണത്തിന് ആധാര്‍ ആവശ്യമാണ്.

മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ഓണ്‍ലൈനായി ചെയ്യാന്‍ കഴിയില്ല. അപ്ഡേറ്റ് ചെയ്ത മൊബൈല്‍ നമ്പര്‍ ഉണ്ടെങ്കില്‍ പ്രധാനപ്പെട്ട സന്ദേശങ്ങളോ അലര്‍ട്ടുകളോ ഉപയോക്താവിന് ലഭിക്കുന്നത് നഷ്ടമാകില്ലെന്ന് ഉറപ്പാക്കുന്നു.

ഫയൽ

ഏതെങ്കിലും ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിച്ചോ പോസ്റ്റ്മാന്‍ സേവനം ഉപയോഗിച്ചോ ആധാറില്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാം.

അപ്ഡേറ്റിന് അനുബന്ധ രേഖകളോ പഴയ മൊബൈല്‍ നമ്പറോ ആവശ്യമില്ല. ഭുവന്‍ പോര്‍ട്ടലില്‍ സന്ദര്‍ശിച്ച് ആധാര്‍ എന്റോള്‍മെന്റ് സെന്റര്‍ കണ്ടെത്താം: https://bhuvan-app3.nrsc.gov.in/aadhaar/

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates