സമകാലിക മലയാളം ഡെസ്ക്
2026 ന്റെ രണ്ടാം പാദമായ ഏപ്രിൽ - ജൂണിൽ പ്രതീക്ഷകൾ തകർത്തുകൊണ്ട് വെറും 1.5% വളരാനാണ് യുഎസിന്റെ ജിഡിപിയ്ക്ക് സാധിച്ചത്
1.8 ശതമാനമെങ്കിലും വളരുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം
ജൂണിൽ യുഎസിലെ പണപ്പെരുപ്പം 3.7 ശതമാനമായി കുതിച്ചുയരുകയും ചെയ്തു
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ലക്ഷ്മണരേഖയായ 2 ശതമാനത്തേക്കാൾ ഏറെ ഉയരത്തിലാണിത്
പണപ്പെരുപ്പം പരിധിവിട്ടെങ്കിലും ജിഡിപി വളർച്ച താഴ്ന്നതിനാൽ ധൃതിപിടിച്ച് അടിസ്ഥാന പലിശനിരക്ക് കൂട്ടാൻ ഫെഡറൽ റിസർവ് മുതിരില്ലെന്നാണ് വിലയിരുത്തൽ
അതേസമയം യെന്നിന്റെ മൂല്യത്തകർച്ച തടയാൻ ജാപ്പനീസ് സർക്കാരും കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാനും നടത്തിയ ഇടപെടൽ ഡോളറിനു ക്ഷീണമായെന്നാണ് കണക്കാക്കുന്നത്
ഡോളറിനെതിരെ യെന്നിന് 3 ശതമാനം കുതിപ്പുണ്ടായി 157 ൽ എത്തി
അതേസമയം ചൈനീസ് സമ്പദ് വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ ഫാക്ടറികളുടെ പ്രവർത്തന വളർച്ച 49.2 ലേക്ക് ഇടിഞ്ഞു
ചൈനീസ് ജിഡിപിയുടെ വളർച്ച 3 വർഷത്തെ താഴ്ചയായ 4.3 ശതമാനത്തിലേക്ക് ഇടിഞ്ഞു
കയറ്റുമതി ഇടിവ്, ആഭ്യന്തര റീട്ടെയ്ൽ വിപണിയുടെ തളർച്ച, ജനങ്ങൾ നേരിടുന്ന സാമ്പത്തികഞെരുക്കം എന്നിവയാണ് ചൈനയ്ക്ക് തിരിച്ചടിയാകുന്നത്
വിദേശത്തുനിന്നുള്ള അനുകൂലഘടകങ്ങൾ കരുത്താക്കി നേട്ടത്തിലേറാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ വിപണിയും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates