ഐലൈനർ ഫാഷനിൽ തിളങ്ങാം, ഈ നിറങ്ങൾ ഉപയോ​ഗിക്കൂ

സമകാലിക മലയാളം ഡെസ്ക്

മേക്കപ്പിൽ ഏറ്റവും പ്രധാനം കണ്ണുകളുടെ ഭം​ഗിയാണ്. കണ്ണുകൾക്ക് അഴക് കൂട്ടാൻ ഉപയോ​ഗിക്കുന്നതാണ് ഐലൈനറുകൾ.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ പുതിയ ട്രെൻഡ് അനുസരിച്ച് ഇപ്പോൾ വെറും കറുപ്പ് നിറത്തിലുള്ള ഐലൈനറുകൾ മാത്രമല്ല വിപണിയിൽ ലഭ്യമാകുന്നത്.

പ്രതീകാത്മക ചിത്രം | pinterest

ലിപിസ്റ്റിക്കും ഐഷാഡോയും മറ്റ് മേക്കപ്പ് വസ്തുക്കളും തിരഞ്ഞെടുക്കുന്നത് പോലെ സ്കിൻ ടോണിന് അനുസരിച്ചിട്ടുള്ള ഐലൈനറുകളും ലഭ്യമാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഏത് സ്കിൻ ടോണുള്ളവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ചില പ്രധാന ഷേഡുകൾ പരിചയപ്പെടാം.

പ്രതീകാത്മക ചിത്രം | Pinterest

ഡീപ്പ് ബ്ലാക്ക്

ഐലൈനറിലെ 'ഗോൾഡ് സ്റ്റാൻഡേർഡ്' ആണിത്. കണ്ണിന് നല്ലൊരു ഡെഫനിഷൻ നൽകാൻ ഇതിലും മികച്ച മറ്റൊരു ഷേഡില്ല. ബോൾഡ് ആയിട്ടുള്ള വിംഗ്ഡ് ഐലൈനർ ലുക്കിനും കണ്ണിന് നല്ല തിളക്കം നൽകാനും ഡീപ്പ് ബ്ലാക്ക് തന്നെ വേണം.

പ്രതീകാത്മക ചിത്രം | Pinterest

ചോക്ലേറ്റ് ബ്രൗൺ

കറുപ്പിന്റെ അത്ര ഹാർഡ് അല്ലാത്ത, എന്നാൽ കണ്ണിന് നല്ലൊരു സോഫ്റ്റ് ലുക്ക് നൽകുന്ന നിറമാണിത്. പകൽ സമയങ്ങളിൽ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ ഷേഡ്. സ്കിൻ ടോണുമായി ഇത് പെട്ടെന്ന് ബ്ലെൻഡ് ആകും

പ്രതീകാത്മക ചിത്രം | Pinterest

ചാർക്കോൾ

സ്മോക്കി ഇഫക്റ്റ് നൽകാൻ ചാർക്കോൾ ഷേഡ് സഹായിക്കും. ബ്ലാക്കിനും ഗ്രേയ്ക്കും ഇടയിലുള്ള ഈ നിറം കണ്ണുകൾക്ക് ഒരു നിഗൂഢതയും ഗാംഭീര്യവും നൽകുന്നു. രാത്രിയിലെ പാർട്ടികൾക്കും ഡിന്നറുകൾക്കും ചാർക്കോൾ ഐലൈനർ ഉപയോഗിക്കാം

പ്രതീകാത്മക ചിത്രം | Pinterest

ബർഗണ്ടി

ബ്രൗൺ കണ്ണുകളുള്ളവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ബർഗണ്ടി. ഇത് കണ്ണിന്റെ നാച്ചുറൽ കളറിനെ ഹൈലൈറ്റ് ചെയ്യാൻ സഹായിക്കും. വസ്ത്രത്തിന്റെ നിറം എന്തുതന്നെയായാലും ഒരു പോപ്പ് ഓഫ് കളർ ആയി ബർഗണ്ടി ഉപയോഗിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ഓഫ് വൈറ്റ്

കണ്ണുകൾക്ക് വലിപ്പവും നല്ല ഉന്മേഷവും തോന്നിക്കാൻ മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സീക്രട്ട് വെപ്പൺ ആണിത്. കണ്ണിന്റെ വാട്ടർലൈനിൽ ഓഫ് വൈറ്റ് ഷേഡ് ഉപയോഗിക്കുമ്പോൾ ക്ഷീണം മാറുകയും കണ്ണുകൾ കൂടുതൽ വിടർന്നതായി തോന്നുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

എമറാൾഡ്

ഒരു റോയൽ ലുക്ക് ആഗ്രഹിക്കുന്നവർക്ക് എമറാൾഡ് ഗ്രീൻ തിരഞ്ഞെടുക്കാം. എല്ലാ തരം സ്കിൻ ടോണിലും ഒരേപോലെ തിളങ്ങിനിൽക്കുന്ന ഒരു ഡാർക്ക് ഗ്രീൻ ഷേഡാണിത്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File