ടൈൽസിലെ കറകൾ കളയാൻ ഈ ട്രിക്കുകൾ പ്രയോ​ഗിക്കൂ

സമകാലിക മലയാളം ഡെസ്ക്

ടൈൽസ് തറകളിൽ കറയായൽ പോകാൻ വലിയ പണിയാണ്.

പ്രതീകാത്മക ചിത്രം | AI Generated

തറയിലെ കറകള്‍ കളയാനുള്ള ശ്രമങ്ങള്‍ മറ്റൊരു കറയായി അവശേഷിച്ച അനുഭവങ്ങളും പലരുടെയും അനുഭവത്തില്‍ ഉണ്ടാകാം.

പ്രതീകാത്മക ചിത്രം | AI Generated

വളരെ എളുപ്പവഴിയിലൂടെ തറകളിലെ കറകളയാന്‍ സഹായിക്കുന്ന ചില എളുപ്പ വഴികൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.

പ്രതീകാത്മക ചിത്രം | Pinterest

കാപ്പി, ചായ കറ

സോപ്പ് പൊടി, ചൂടുവെള്ളം, എന്നിവ ഉപയോഗിച്ച് കഴുകിയാൽ ഇത്തരം കറകൾ എളുപ്പം നീക്കം ചെയ്യാൻ സാധിക്കും. കഴുകിയതിന് ശേഷം ഹൈഡ്രജൻ പെറോക്സൈഡർ, നേർപ്പിച്ച ബ്ലീച്ചിങ് പൗഡർ എന്നിവ ഉപയോഗിച്ച് തുടയ്ക്കാം.

പ്രതീകാത്മക ചിത്രം | AI Generated

മഷി കറ

ഒരു തുണിയിൽ അൽപം ബ്ലീച്ചിങ് പൗഡർ എടുത്ത് മഷിയായ ഭാഗത്ത് തുടയ്ക്കുക. കറ പോകുന്നത് വരെ തുടയ്ക്കണം.

പ്രതീകാത്മക ചിത്രം | AI Generated

എണ്ണക്കറകൾ

ബേക്കിംഗ് സോഡ, ഹൈഡ്രജൻ പെറോക്സൈഡ്, സോപ്പ് ലായനി എന്നിവ ചേർത്ത് മിക്‌സാക്കുക. ഈ മിശ്രിതം ഉപയോഗിച്ച് എണ്ണക്കറകൾ വളരെ എളുപ്പം നീക്കം ചെയ്യാവുന്നതാണ്.

പ്രതീകാത്മക ചിത്രം | AI Generated

നെയിൽ പോളിഷ്

കുറച്ച് കോട്ടനിലേക്ക് നെയിൽ പോളിഷ് റിമൂവർ ഒഴിച്ച് തുടയ്ക്കുക. ഹൈഡ്രജന്‍ പെറോക്‌സൈഡ്, നേര്‍പ്പിച്ച ബ്ലീച്ച് പൗഡർ എന്നിവ ഉപയോഗിച്ചും ഇത്തരം കറകൾ നീക്കം ചെയ്യാവുന്നതാണ്.

പ്രതീകാത്മക ചിത്രം | AI Generated

ഗ്രീസ്

ഗ്രീസോ ഇതുപോലുള്ള മറ്റേതെങ്കിലും വസ്‌തുക്കളോ തറയില്‍ വീണാല്‍ സോഡയും വെള്ളവും സമാസം മിക്‌സ് ചെയ്‌ത് ഒരു തുണി ഉപയോഗിച്ച് തുടച്ചു കളയാവുന്നതാണ്. ഫ്ലോര്‍ ക്ലീനർ ഉപയോഗിച്ചും ഇത്തരം കറകൾ കളയാം.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File