ലാപ്ടോപ് മടിയിൽ വച്ച് ഉപയോഗിക്കരുതേ, ആരോഗ്യപ്രശ്നങ്ങൾ ഏറെ

സമകാലിക മലയാളം ഡെസ്ക്

ലാപ്ടോപ്പ് മടിയിൽ വച്ച് ജോലി ചെയ്യുന്നവരാണ് ഇന്ന് അധികവും.

പ്രതീകാത്മക ചിത്രം | Pexels

പക്ഷേ ഇത് കൂടുതൽ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന കാര്യം പലരും ചിന്തിക്കാറില്ല.

പ്രതീകാത്മക ചിത്രം | Pexels

ലാപ്പ് ടോപ്പുകൾ വിവിധ ഫ്രീക്വൻസികളിൽ വൈദ്യുത കാന്തിക തരംഗങ്ങൾ പ്രസരിപ്പിക്കുന്നു . ഇവ മനുഷ്യശരീരത്തിനു നന്നെ ദോഷകരമാണ്. 

പ്രതീകാത്മക ചിത്രം | Pexels

മടിയിൽ വയ്ക്കുമ്പോൾ അത് വയറിനോട് ചേർന്നിരിക്കുകയും ശരീരത്തിലെ പല പ്രധാന അവയവങ്ങളും റേഡിയേഷനു വിധേയമാവുകയും ചെയ്യുന്നു. 

പ്രതീകാത്മക ചിത്രം | Pexels

ലാപ്‌ടോപ് മടിയില്‍ വച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ചില ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ച് അറിയാം.

പ്രതീകാത്മക ചിത്രം | Pexels

പ്രത്യുത്പാദനപരമായ ആരോഗ്യത്തെ ബാധിക്കും

ലാപ്‌ടോപ്പിന്റെ ചൂടും ഇലക്ട്രോമാഗ്നറ്റിക് റേഡിയേഷനും പ്രത്യുത്പാദന അവയവങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം. ഈ റേഡിയേഷന്‍ പുരുഷ ബീജത്തിന്റെ ചലനക്ഷമത, ഡിഎന്‍എ ഘടന,സ്ത്രീകളുടെ ഹോര്‍മോണ്‍ സന്തുലനം, അണ്ഡത്തിന്റെ ആരോഗ്യം എന്നിവയെ ബാധിക്കാം.

പ്രതീകാത്മക ചിത്രം | Pexels

ചര്‍മ്മത്തിന് നാശം

ദീര്‍ഘനേരം ചര്‍മ്മവുമായി നേരിട്ട് സ്പര്‍ശിക്കുന്ന രീതിയില്‍ ലാപ്‌ടോപ് വയ്ക്കുന്നത് പൊള്ളലിനും 'ടോസ്റ്റഡ് സ്‌കിന്‍ സിന്‍ഡ്രോം' പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. തുടകളില്‍ ചുവന്ന പാടുകള്‍, നിറ വ്യത്യാസം, ചര്‍മ്മ കോശങ്ങളുടെ നാശം എന്നിവയെല്ലാമാണ് ടോസ്റ്റഡ് സ്‌കിന്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍.

പ്രതീകാത്മക ചിത്രം | Pexels

അര്‍ബുദ സാധ്യത

വൃഷ്ണത്തെയും അണ്ഡാശയത്തെയുമൊക്കെ ബാധിക്കുന്ന ചില തരം ഉയര്‍ന്ന അപകട സാധ്യതയുള്ള അര്‍ബുദങ്ങള്‍ക്കും ഇത്തരം റേഡിയേഷന്‍ കാരണമാകുന്നു.

പ്രതീകാത്മക ചിത്രം | Pexels

കഴുത്ത്, പുറം വേദന

മടിയില്‍ ലാപ്‌ടോപ് വച്ച് ടൈപ്പ് ചെയ്യുമ്പോഴും സ്‌ക്രീന്‍ നോക്കുമ്പോഴും മുന്നോട്ട് കുനിയേണ്ടി വരുന്നത് പുറത്തിനും തോളുകള്‍ക്കും നട്ടെല്ലിനും അധികമായ പിരിമുറുക്കം ഉണ്ടാക്കുകയും ഇത്, പുറം വേദന, കഴുത്ത് വേദന തുടങ്ങി പല പ്രശ്‌നങ്ങള്‍ക്ക് കാരമാകുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pexels

ഉറക്കത്തിനെ തടസ്സപ്പെടുത്താം

ലാപ്‌ടോപ്പ് സ്‌ക്രീനുകളിലെ നീല വെളിച്ചം ഉറക്കത്തിന്റെ ക്രമത്തെ നിയന്ത്രിക്കുന്ന മെലടോണിന്‍ ഹോര്‍മോണ്‍ ഉത്പാദനത്തെ തകിടം മറിക്കാം. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും അതിന്റെ നിലവാരം കുറയ്ക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pexels

ഗര്‍ഭകാല സങ്കീര്‍ണ്ണതകള്‍

ഗർഭിണികൾ മടിയിൽ ലാപ്ടോപ്പ് ഉപയോഗിക്കുമ്പോൾ അത് ഗർഭസ്ഥ ശിശുവിന് വളരെയധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. കാരണം ലാപ്‌ടോപ്പിൽ നിന്ന് പുറപ്പെടുന്ന വൈദ്യുതകാന്തിക വികിരണം വളരെ ശക്തിയുള്ളതാണ്. അത് മൂലം കുഞ്ഞിന് ആരോഗ്യം പ്രശ്നങ്ങളുണ്ടാകാം

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File