ഷാംപൂ ശ്രദ്ധിച്ചില്ലെങ്കിൽ മുടിക്ക് പണി കിട്ടും; വാങ്ങും മുമ്പ് ഈ കാര്യങ്ങൾ പരിശോധിക്കൂ

സമകാലിക മലയാളം ഡെസ്ക്

കടയിൽ പോയി ഷാംപൂ വാങ്ങുമ്പോൾ പലരും ആദ്യം നോക്കുന്നത് ബ്രാൻഡും മണവും പരസ്യത്തിലെ വാഗ്ദാനങ്ങളുമാണ്. എന്നാൽ യഥാർഥത്തിൽ മുടിക്ക് അനുയോജ്യമായ ഷാംപൂ തിരഞ്ഞെടുക്കാൻ അതിലെ ചേരുവകളാണ് പ്രധാനമായി പരിഗണിക്കേണ്ടത്.

Shampoo Use | Pinterest

മുടികൊഴിച്ചിൽ, താരൻ, വരണ്ട മുടി, എണ്ണമയമുള്ള തലയോട്ടി, ചുരുണ്ട മുടി തുടങ്ങി ഓരോ ആവശ്യത്തിനും വ്യത്യസ്ത ചേരുവകളുള്ള ഷാംപൂ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

Shampoo Use | Pinterest

മുടികൊഴിച്ചിലിന് പല കാരണങ്ങളുണ്ടാകാം. അതുകൊണ്ടുതന്നെ ഷാംപൂ മാത്രം ഉപയോഗിച്ച് എല്ലാ തരത്തിലുള്ള മുടികൊഴിച്ചിലും പരിഹരിക്കാനാകില്ല. എങ്കിലും ചില ചേരുവകൾ മുടിയുടെ കനം കുറയുന്നതിനെ നേരിടാൻ സഹായകമായേക്കാം.

Shampoo Use | Pinterest

മിനോക്സിഡിൽ മുടികൊഴിച്ചിലിനുള്ള അംഗീകൃത ചികിത്സാ ഘടകമാണെങ്കിലും, ഇത് സാധാരണ ഷാംപൂ ചേരുവയായി കാണുന്നതിന് പകരം മുടികൊഴിച്ചിലിനുള്ള പ്രത്യേക ചികിത്സയായി കാണണം. ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശം തേടുന്നതാണ് സുരക്ഷിതം.

Shampoo Use

കേളി(Curly),വേവി (wavy), കോയിലി (coily) മു‌ടിയുള്ളവർക്ക് അധിക ഈർപ്പം നൽകുന്ന ഷാംപൂകളാണ് കൂടുതൽ അനുയോജ്യം. ആഴത്തിൽ ക്ലീൻ ചെയ്യുന്ന ശക്തമായ സർഫാക്ടന്റുകൾ, പ്രത്യേകിച്ച് ചില സൾഫേറ്റ് അടങ്ങിയ ക്ലെൻസറുകൾ വരൾച്ചയും മുടി പൊ‌ട്ടലും വർധിപ്പിച്ചേക്കാം.

Shampoo Use | Pinterest

നീണ്ട മുടിയുള്ളവർക്ക് കൂടുതൽ ഉള്ളു വേണമെങ്കിൽ കോക്കനട്ട് (coconut), സോയാബീൻ (soybean), ബദാം (almond), സൺഫ്ലവർ ഓയിൽസ് (sunflower oils) പോലുള്ള ചേരുവകളും വിറ്റാമിൻ ബി5, സി, ഇ എന്നിവയും നോക്കാം.

Shampoo Use | Pinterest

മുടി കളർ ചെയ്തവർക്കും വരണ്ട മുടിയുള്ളവർക്കും ശക്തമായ ക്ലെൻസിങ്ങിനേക്കാൾ മൃദുവായ ശുദ്ധീകരണ ഘടകങ്ങൾ, കണ്ടീഷനിംഗ് ചേരുവകൾ എന്നിവയുള്ള ഷാംപൂകളാണ് പരിഗണിക്കേണ്ടത്.

Shampoo Use | Pinterest

അർഗാൻ ഓയിൽ, അവക്കാഡോ ഓയിൽ, മക്കാഡാമിയ ഓയിൽ, വെളിച്ചെണ്ണ, ഒലിവ് ഓയിൽ, ഗ്ലിസറിൻ തുടങ്ങിയവ മുടിയിലെ ഈർപ്പം നിലനിർത്താനും വരൾച്ച കുറയ്ക്കാനും സഹായിക്കാം. ചില സൾഫേറ്റ് ഫ്രീ ക്ലെൻസിങ് ഏജന്റ്സ് കൂടി ഇത്തരം ഷാംപൂകളിൽ ഉപയോഗിക്കുന്നു.

Shampoo Use | Pinterest

താരൻ ഉള്ളവർക്ക് സാധാരണ ഷാംപൂവിന് പകരം ആന്റി ഡാൻഡ്രഫ് ഘടകങ്ങളുള്ള ഷാംപൂ തിരഞ്ഞെടുക്കാം. അത്തരം ഷാംപൂകളിലെ പ്രധാന ചേരുവകളാണ് കീറ്റോകോണസോൾ, സിങ്ക് പൈറിത്തിയോൺ, സെലിനിയം ഡൈസൾഫൈഡ് എന്നിവ. ടീ ട്രീ ഓയിൽ പോലുള്ള ചില പ്രകൃതിദത്ത ഘടകങ്ങളും ഉപയോഗിക്കപ്പെടുന്നു.

Shampoo Use | Pinterest

സൾഫേറ്റ് ഫ്രീ എന്ന ലേബൽ കണ്ടാൽ മാത്രം ഷാംപൂ നല്ലതാണെന്ന് തീരുമാനിക്കേണ്ടതില്ല. മുടിയും തലയോട്ടിയും വൃത്തിയാക്കാൻ അതിൽ ഏതെങ്കിലും ക്ലെൻസിങ് ഏജെന്റ് ഉൾപ്പെ‌ട്ടിട്ടുണ്ടോ എന്നുകൂടെ പരിശോധിക്കണം.

Shampoo Use | Pinterest

സൾഫേറ്റുകൾ, ഫോർമാൽഡിഹൈഡ്, പാരാബെനുകൾ, ഹെക്സാക്ലോറോഫീൻ, ഫ്താലേറ്റുകൾ എന്നിവ ഉൾപ്പെട്ട ഷാംപൂകൾ ഒഴിവാക്കേണ്ടതാണ്.

Shampoo Use | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File